അണികളുടെ ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് തുടക്കം

കോഴിക്കോട്: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗം ആരംഭിച്ചു.
എകെജി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച യോഗത്തിന് പ്രവര്‍ത്തകരുടെ ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി ചെങ്കൊടിയുയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ക്ഷണിതാക്കള്‍, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ 307 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. പാര്‍ട്ടി സെക്രട്ടറി എംഎ ബേബി യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ ആഘാതവും അതില്‍ നിന്നു പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള തീരുമാനവും ചര്‍ച്ചകളിലുണ്ടാവും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെല്‍ രൂപം കൊണ്ട കോഴിക്കോട് നഗരം പാര്‍ട്ടിയുടെ പുതിയ കാലത്തെ മുന്നേറ്റത്തിനു വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയും തുടര്‍ന്ന് ഫ്രീഡം സ്‌ക്വയറില്‍ പൊതു സമ്മേളനവും നടക്കും. പാര്‍ട്ടി ജന. സെക്രട്ടറി എംഎ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എ വിജയരാഘവന്‍ പ്രസംഗിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page