പയ്യന്നൂർ: പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പുഞ്ചക്കാട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ടി പി മുഹമ്മദലിയുടെയും പെരിങ്ങോം പെടേനയിലെ ടി.പി.സാഹിദയുടെയും മകൻ മുഹമ്മദ് ജാസിർ (17 ) ആണ് മരിച്ചത്. പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരിച്ചത്.
മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുഞ്ചക്കാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മരണവിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണൻ എം.എൽ എ, ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല, നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, , മുൻ എം എൽ.എ ടി. ഐ. മധുസൂദനൻ, തുടങ്ങി നിരവധിയാളുകൾ അന്തിമോപചാരമർപ്പിക്കാൻ പുഞ്ചക്കാട്ടെ വീട്ടിലെത്തിയിരുന്നു.
സഹോദരങ്ങൾ: ജവാദ് , ജാബിർ (ഇരുവരും വിദ്യാർത്ഥികൾ ).








