തളിപ്പറമ്പ് : ചപ്പാരപ്പടവ് കൂവേരിയിൽ 14കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കടവിലെ അഭിലാഷ് – സിമിയ ദമ്പതികളുടെ മകൾ വൈഗ (14) ആണ് മരിച്ചത്. പുഷ്‌പഗിരി സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിയാണ്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മുകളി ലെത്തെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിതാവ് വിദേശത്താണ്. മാതാവ് സിമിയ രാവിലെ ജോലിക്ക് പോയിരുന്നു. വൈഗയുടെ ചേച്ചി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ വൈകിട്ടും വൈഗ മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.








