കാസര്‍കോട്: ആമസോണ്‍ കമ്പനിയുടെ മാനേജറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. പടന്ന ഓരി മുക്ക് സ്വദേശിയുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പി മുഹമ്മദ് അഷ്‌റഫി(69)ന്റെ മൊബൈലില്‍ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈമാസം 20 നാണ് സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഒരാള്‍ ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സാപ്പില്‍ മെസേജ് അയച്ചു തുടങ്ങുകയായിരുന്നു. വിശ്വാസ്യത വരുത്തിയ ശേഷം പരാതിക്കാരന്റെ മൊബൈലില്‍ വ്യാജ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഇതുവഴി ഒ.ടി.പിയും ബാങ്ക് രേഖകളും കൈവശപ്പെടുത്തി. തുടര്‍ന്ന് പലതവണയായി 1,44,473 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചെന്നാണ് ചന്തേര പൊലീസിന് അഷ്‌റഫ് നല്‍കിയ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







