തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവി ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ആഗസ്ത് 19-ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്ണവിയുടെ പരാതിയില്‍ പറയുന്നു. പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മ്മിച്ച പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.








