കാസര്‍കോട്: ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചീമേനി പൊലീസ് പ്രതിയായ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഷാജി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി . രാത്രിയില്‍ ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ ഓട്ടോയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.







