കാസര്‍കോട്: ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുമ്പള ,കിദൂര്‍, കുണ്ടങ്കേരടുക്കയിലെ എച്ച്എ ഗുരുവപ്പ (62) മരിച്ചു. മുന്‍ കല്ലുകെട്ട് മേസ്തിരിയായിരുന്നു. എട്ടുവര്‍ഷം മുമ്പ് ബൈപാസ് ഓപ്പറേഷനു വിധേയനായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് (വെള്ളി) പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യമാര്‍: ലക്ഷ്മി, പരേതയായ പ്രഭാവതി. മക്കള്‍: രവിരാജ് (മുന്‍ കുമ്പള പഞ്ചായത്തംഗം), മനുരാജ്. മരുമക്കള്‍: ചന്ദ്രാവതി, കൃപ. സഹോദരങ്ങള്‍: ബാലചന്ദ്ര, രവിശങ്കര, പ്രകാശ്, ഹരിപ്രസാദ്, യമുന.







