കാസര്‍കോട്: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം രാവിലെ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലും വിപുലമായ പരിപാടികള്‍ തുടങ്ങി. കാസര്‍കോട്, കറന്തകാട് ബില്ലവ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം തുടങ്ങി. മഞ്ചേശ്വരത്ത് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഗുരു ജയന്തി ആഘോഷം നടന്നു. പടന്നക്കാട് തീര്‍ത്ഥങ്കര ഗുരുമന്ദിരത്തില്‍ നടന്ന പരിപാടിയില്‍ എസ്.എന്‍.ഡി.പി.യോഗം ശാഖ പ്രസിഡന്റ് എം.എം കരുണാകരന്‍ പതാക ഉയര്‍ത്തി. സ്വാമി പ്രേമനാന്ദ വിശേഷാല്‍ ഗുരുപുജ നടത്തി. പ്രമോദ് കരുവളം, ഗംഗധരന്‍ തിര്‍ത്ഥങ്കര, കെ രാമാ കൃഷണന്‍, ടി.കുഞ്ഞികൃഷണന്‍, ടി.സുരന്ദ്രന്‍, എന്‍ വി.രാജു, എം.എം രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയനേടിയ വിദ്യര്‍ത്ഥികള്‍കളെ അനുമോദിച്ചു. തുടര്‍ന്ന് പായസ വിതരണം നടന്നു.







