പരപ്പ, പുലിയംകുളത്ത് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; കരിവെള്ളൂര്‍ സ്വദേശികള്‍ക്ക് പരിക്ക്

കാസര്‍കോട്: പരപ്പ, പുലിയംകുളത്ത് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രക്കാരും കരിവെള്ളൂര്‍ സ്വദേശികളുമായ നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് (ഞായര്‍) ഉച്ചയോടെയാണ് അപകടം. വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. പുലിയംകുളത്ത് എത്തിയപ്പോൾ കാഞ്ഞങ്ങാട്- ബിരിക്കുളം -പരപ്പ റൂട്ടിലോടുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് പൊവ്വല്‍ സ്വദേശിയുടെ ലക്ഷം രൂപ തട്ടിയെടുത്തു; അന്വേഷിച്ചപ്പോള്‍ ഫോണ്‍ ഓഫ് ലൈനില്‍, ആദൂര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. മുളിയാര്‍, പൊവ്വല്‍, നെല്ലിക്കാട്, കല്യാണി നിലയത്തില്‍ കെവി സഗീഷിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.2026 മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ബിനാന്‍സ് പി 2 പി ട്രേഡിംഗ് പ്ലാറ്റ് ഫോമില്‍ 1030 യുഎസ്ഡിടി ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നതിനായി നിക്ഷേപിച്ച ഒരു ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടത്. പണം സ്വീകരിച്ചതിന് ശേഷം ഫോണ്‍ ഓഫ് ലൈനില്‍ ആയതോടെയാണ് തട്ടിപ്പാണെന്നു വ്യക്തമായത്. തുടര്‍ന്നാണ് …

കുഞ്ഞു മനസ്സിന്റെ ആത്മാവിഷ്ക്കാരം: വരയിലും വർണത്തിലും വിസ്‌മയം തീർത്ത് ദേവനന്ദ

കൊടക്കാട് നാരായണൻ ചെറുവത്തൂർ: ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ മത്സരത്തിൽ ഉദുമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടൂ വിദ്യാർഥിനി ദേവനന്ദയുടെ രചന വേറിട്ട കാഴ്ചാ അനുഭവം പകർന്നു. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ മത്സരത്തിൽ 37 രചനകൾ സംഘാടകർക്ക് ലഭിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം . പക്ഷെ,ദേവനന്ദയുടെ രചന വേറിട്ടു നിന്നു.വർണങ്ങളെ വിരൽച്ചുണ്ടിലൊതുക്കാനും വിവര സാങ്കേതിക വിദ്യ കൊണ്ട് അതിന് ദൃശ്യ ചാരുത നൽകാനും ദേവനന്ദക്കു കഴിഞ്ഞു. വർണ്ണംകൊണ്ടു ആശയങ്ങളെ അനായാസം കാണികളിൽസന്നിവേശിപ്പിക്കാനുള്ള …

കരിവേടകം സ്വദേശി ആസിഡ് കഴിച്ച് ജീവനൊടുക്കി

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിവേടകം, ശങ്കരംപാടി ഒറ്റമാവുങ്കാല്‍ സ്വദേശി ആസിഡ് കഴിച്ച് ജീവനൊടുക്കി. പക്കീരന്‍ നായരുടെ മകന്‍കെ.നാരായണന്‍ (70) ആണ് മരണപ്പെട്ടത്. ഇന്നലെ (ശനി) വൈകുന്നേരം നാലുമണിയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ വീട്ടില്‍ വച്ചാണ് ആസിഡ് കഴിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

അല്‍ഫാം കഴിച്ച യുവതിക്ക് ഭക്ഷ്യവിഷബാധ; 96,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

പത്തനംതിട്ട: മോശമായ അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടായ യുവതിക്ക് 96,500 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. റാന്നി, വെച്ചൂച്ചിറ സ്വദേനിയായ റീന തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ച് പത്തനംതിട്ട ഉപഭോക്തൃ പരിഹാര കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.റാന്നി ചേത്തോങ്കരയില്‍ പ്രവര്‍ത്തിക്കുന്ന കിംഗ്‌സ് ബിരിയാണി കഫേ പ്രൊപ്രൈറ്റര്‍ ആശിഷ് ജോണ്‍മാത്യു, മാനേജര്‍ എന്നിവരാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.2025 ഒക്ടോബര്‍ 21ന് ആണ് പരാതിക്കിടയാക്കിയ സംഭവം. റീന തോമസും സഹോദരിയുമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. അല്‍ഫാമിനാണ് ഓര്‍ഡര്‍ നല്‍കിയത്. രുചി …

കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വൈദ്യുതി ബില്ല് അടക്കുന്നതിനായി കടം വാങ്ങിയ 5000 രൂപ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരന്‍ നല്‍കിയ പരാതിയില്‍ കുബണൂരിലെ റിസ്‌വാന (28), ഭര്‍ത്താവ് ഹസ്സന്‍ ആസിഫ് (33), ബന്ധു മൊഗ്രാലിലെ മുഹമ്മദ് സിറാജ് (32) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. …

ദേശീയപാത നടപ്പാത പൂര്‍ത്തീകരണത്തിന് വീടുകളും മതിലുകളും വ്യാപാരസ്ഥാപനങ്ങളും ഇപ്പോഴും തടസ്സം; തര്‍ക്കം തീരാതെ നിരവധി സ്ഥലങ്ങള്‍

കാസര്‍കോട്: ഈ മാസം ആദ്യം സുപ്രീംകോടതി നാലാഴ്ച സമയം നല്‍കിയ ദേശീയപാത സര്‍വീസ് റോഡിന് അരികിലെ നടപ്പാതയിലെ തടസ്സം നീക്കാന്‍ നിര്‍മ്മാണ കമ്പനിക്കും സര്‍ക്കാറിനും ഇനിയും കടമ്പകള്‍ ഏറെ.ജില്ലയിലെ പല ഭാഗങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ തീരുമാനമാകാത്തതാണ് നടപ്പാത പൂര്‍ത്തീകരണത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നുണ്ട്. സ്ഥല ഉടമകള്‍ മതിലുകള്‍ കെട്ടി അടച്ച നിലയിലാണ് പലേടങ്ങളിലും നടപ്പാതകള്‍. ഇത്തരം നടപ്പാതകള്‍ മൊഗ്രാല്‍ പുത്തൂരിലും കുമ്പളയിലും ഏറെയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണവും മതില്‍ നിര്‍മ്മാണങ്ങളും എപ്പോഴും …

ഓണവും, നബിദിനവും പൊള്ളും; അവശ്യസാധനങ്ങള്‍ക്കു വിലക്കയറ്റം: പഞ്ചസാര വില 70 കടന്നു; നേന്ത്രക്കായ 80നും 90നും ഇടയില്‍, ഉള്ളി 60 പിന്നിട്ടു, കോഴിക്ക് മാത്രം വില ഇടിഞ്ഞു

കാസര്‍കോട് : ഓണവും നബിദിനവും പടിവാതില്‍ക്കലെത്തി നില്‍ക്കെ, അവശ്യസാധനങ്ങള്‍ക്കു വില കുതിച്ചു കൊണ്ടിരിക്കുന്നു. പഞ്ചസാര വില വര്‍ധനവ് ഓണനാളിലും, നബിദിനത്തിനും പായസങ്ങളില്‍ മധുരം കുറക്കും. നാലുദിവസം മുമ്പ് വരെ 54 രൂപയുണ്ടായിരുന്ന പഞ്ചസാരക്കാണ് ഒറ്റയടിക്ക് ഇന്നലെ 70മുതല്‍ 74രൂപ വരെ ഉയര്‍ന്നു. അതേസമയം പഴം പച്ചക്കറി വിലകളിലും വിലകയറ്റമുണ്ട്. ഉള്ളിക്ക് 60 രൂപയായി വില ഉയര്‍ന്നു. നേന്ത്രപ്പഴത്തിനും കദളിപ്പഴത്തിനും വില 80-90 ല്‍ തന്നെ നില്‍ക്കുന്നു.ഇത് സെഞ്ച്വറി അടിക്കുമെന്നു വ്യാപാരികള്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഓണനാളില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനാലാവാം, …

വ്യാപാരിയെ പട്ടാപകല്‍ വെടി വച്ചു കൊല്ലാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, ബട്ടിപ്പദവില്‍ വ്യാപാരിയെ പട്ടാപകൽ കടയിൽ കയറി വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കുളൂര്‍, ചിഗുപദെ, കുന്നില്‍ ഹൗസില്‍ മുഹമ്മദ് സഫ്‌വാന്‍ എന്ന വെടി സഫ്‌വാന്‍ (28) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബട്ടിപ്പദവിലെ വ്യാപാരിയായ ഷുഹൈബ് മോയിന്‍ ഷേഖി (28)നു നേരെയാണ് വധശ്രമം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കാറിലെത്തിയ സംഘം ഷുഹൈബിനെ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്ത ശേഷം ആദ്യം ആകാശത്തേക്ക് …

കോട്ടിക്കുളത്ത് സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം ബദ് രിയ നഗറിലെ മുഹമ്മദ് ഉസ്മാന്‍ (38) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. ഫാനില്‍ കയര്‍കെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഉസ്മാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതോ മാനസിക വിഷമത്തില്‍ തൂങ്ങി മരിച്ചതായി സംശയിക്കുന്നുവെന്ന് സഹോദരിയുടെ ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഗണേശോത്സവം: മുംബൈയിൽ ഗണേശ വിഗ്രഹം, ഘോഷയാത്രയ്ക്കിടയിൽ ഇളകിവീണു; രണ്ടുപേർ മരിച്ചു; 5 പേർ ആശുപത്രിയിൽ

മുംബൈ: മുംബൈ ഭൂലേശ്വരച രാജ വിഗ്രഹ ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശവിഗ്രഹം ഇളകിവീണ് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ഭുലേശ്വറിലെ ബലറാം മർച്ചന്റ് റോഡിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഗണേശ പ്രതിമയിലെ നട്ടുകളും ബോൾട്ടുകളും അയഞ്ഞതാണ് അപകടകാരണമെന്ന് പറയുന്നു. മുംബൈ ഫയർ ബ്രിഗേഡ്, പോലീസ്, ട്രാഫിക് പോലീസ്, വാർഡ് ജീവനക്കാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി …

നെഞ്ചുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ കഴകം സെക്രട്ടറി മരിച്ചു;ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ പരാതി, പൊലീസ് കേസെടുത്തു

കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആൾ മരിച്ചു. നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം കേന്ദ്ര കമ്മിറ്റി സെക്രട്ടറി കത്യന്റെമാട് പുറത്തേമാട് സ്വദേശി വി.കെ കുഞ്ഞിക്കണ്ണൻ (68) ആണ് മരിച്ചത്. ചികിത്സയിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സി ഐ കെ.പി ഷൈൻ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ചെറുവത്തൂരിലെ ആശുപത്രിയിൽ നടത്തിയപരിശോധനയിൽ …

ഒഡീഷ ആഴക്കടലിൽ ചരക്ക് കപ്പൽ മുങ്ങി; 24 കപ്പൽ ജീവനക്കാരിൽ രണ്ടുപേരെ രക്ഷിച്ചു; ഇന്ത്യ രക്ഷാപ്രവർത്തനത്തിൽ

ഭുവനേശ്വർ: ഒഡീഷ തീരത്ത് നിന്ന് 240 നോട്ടിക്കൽ മൈൽ അകലെ പനാമ പതാകയുമായി എത്തിയ ചരക്കുകപ്പൽ ശനിയാഴ്ച മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരിൽ 20 പേർ ചൈനയിൽ നിന്നുള്ളവരാണ്. മൂന്ന് മ്യാൻമാർസ്വദേശികളും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉണ്ട് . വിവരമറിഞ്ഞ് ഇന്ത്യൻ കോസ്റ്റു ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ വരദ്, അൻ മോൾ, വിജയ് എന്നി രക്ഷാ കപ്പലുകളാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മറ്റ് കോസ്റ്റ് ഗാർഡ് രക്ഷാ കപ്പലുകളുടെയും സഹായം …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ​എന്നാൽ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ വാക്പോര് തുടരുകയാണ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും ധാരണയിലെത്തിയിട്ടുണ്ട്. ​ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് തുർക്കി ഇന്റർപോളിനോട് ആവശ്യപ്പെട്ടു. ​ഇസ്രായേലിന്റെ ‘ഇ 1’ സെറ്റിൽമെന്റ് പദ്ധതി ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് ഭീഷണിയാണെന്ന് …

സുഹൃത്തിന്റെ വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി കുളത്തിൽ കുളിക്കവേ മുങ്ങി മരിച്ചു

കണ്ണൂർ: കുളത്തിൽ നീന്തുന്നതിനിടെ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സൗത്ത് പീലമേട് മുരുക നഗർ സ്വദേശി അനിരുദ്ധ് കൃഷ്ണനാ(23)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു വിദ്യാർത്ഥി. നീന്തി കുളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥി ആനവയൽ കുളത്തിൽ ഇറങ്ങുകയായിരുന്നു. കുറേസമയം കുളത്തിൽ നീന്തിയിരുന്നു. പിന്നീട് തളർന്ന് മുങ്ങിത്താഴുകയായിരുന്നു. ഈ സമയം കരയിലിരിക്കുകയായിരുന്ന സുഹൃത്തിന്റെ ബഹളം കേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തി. തുടർന്ന് പൊലീസുംഫയര്‍ ഫോഴ്സും നാട്ടുകാരും …