ഒഡീഷ ആഴക്കടലിൽ ചരക്ക് കപ്പൽ മുങ്ങി; 24 കപ്പൽ ജീവനക്കാരിൽ രണ്ടുപേരെ രക്ഷിച്ചു; ഇന്ത്യ രക്ഷാപ്രവർത്തനത്തിൽ

ഭുവനേശ്വർ: ഒഡീഷ തീരത്ത് നിന്ന് 240 നോട്ടിക്കൽ മൈൽ അകലെ പനാമ പതാകയുമായി എത്തിയ ചരക്കുകപ്പൽ ശനിയാഴ്ച മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരിൽ 20 പേർ ചൈനയിൽ നിന്നുള്ളവരാണ്. മൂന്ന് മ്യാൻമാർസ്വദേശികളും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉണ്ട് . വിവരമറിഞ്ഞ് ഇന്ത്യൻ കോസ്റ്റു ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ വരദ്, അൻ മോൾ, വിജയ് എന്നി രക്ഷാ കപ്പലുകളാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. മറ്റ് കോസ്റ്റ് ഗാർഡ് രക്ഷാ കപ്പലുകളുടെയും സഹായം തേടിയിട്ടുണ്ട്. അതിനിടയിൽ അപകടത്തിൽപ്പെട്ട കപ്പിൽ നിന്ന് രണ്ടുപേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. വിക്ടറി സ്റ്റാർ ഗ്രൂപ്പ് കമ്പനി ലിമിറ്റഡിന്റെ താണ് അപകടത്തിൽപ്പെട്ട കപ്പലെന്നറിയുന്നു. ഒഡീഷയിൽ നിന്ന് ഇരുമ്പയിര് കയറ്റി സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page