ഗണേശോത്സവം: മുംബൈയിൽ ഗണേശ വിഗ്രഹം, ഘോഷയാത്രയ്ക്കിടയിൽ ഇളകിവീണു; രണ്ടുപേർ മരിച്ചു; 5 പേർ ആശുപത്രിയിൽ

മുംബൈ: മുംബൈ ഭൂലേശ്വരച രാജ വിഗ്രഹ ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശവിഗ്രഹം ഇളകിവീണ് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ഭുലേശ്വറിലെ ബലറാം മർച്ചന്റ് റോഡിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഗണേശ പ്രതിമയിലെ നട്ടുകളും ബോൾട്ടുകളും അയഞ്ഞതാണ് അപകടകാരണമെന്ന് പറയുന്നു. മുംബൈ ഫയർ ബ്രിഗേഡ്, പോലീസ്, ട്രാഫിക് പോലീസ്, വാർഡ് ജീവനക്കാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വൈഭവ് ഘേനന്ദ് (38), പവൻ ചൗരസ്യ (25 )എന്നിവർ ജെ.ടി. ആശുപത്രിയിലും ലാവണ്യ ഗാനർ( 5 ), ദിവ്യ ഗാനർ (7) കുനാർ കാഷിദ് ( 26 ) എന്നിവർ ജെ.ജെ. ആശുപത്രിയിലും ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page