കണ്ണൂർ: കുളത്തിൽ നീന്തുന്നതിനിടെ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സൗത്ത് പീലമേട് മുരുക നഗർ സ്വദേശി അനിരുദ്ധ് കൃഷ്ണനാ(23)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു വിദ്യാർത്ഥി. നീന്തി കുളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥി ആനവയൽ കുളത്തിൽ ഇറങ്ങുകയായിരുന്നു. കുറേസമയം കുളത്തിൽ നീന്തിയിരുന്നു. പിന്നീട് തളർന്ന് മുങ്ങിത്താഴുകയായിരുന്നു. ഈ സമയം കരയിലിരിക്കുകയായിരുന്ന സുഹൃത്തിന്റെ ബഹളം കേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തി. തുടർന്ന് പൊലീസും
ഫയര്‍ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ആനന്ദരാജന്റെയും പ്രീതിയുടെയും ഏക മകനാണ് അനിരുദ്ധകൃഷ്ണൻ.








