പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് പീഡനം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ആറുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. രണ്ടുമാസം മുമ്പാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. സ്‌കൂളിന് സമീപത്തുവച്ചും, പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ കൂടല്‍ പൊലീസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളില്‍ ഉള്ളവരാണ് പ്രതികള്‍. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരു പ്രത്യേക ടീം ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. നിലവില്‍ ആറുപേര്‍ക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുള്ളത്.








