കൊല്ലം: ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ നിരവധിതവണ പീഡിപ്പിച്ച പുരോഹിതന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നിസ് പ്രവീണ്‍ ആണ് അറസ്റ്റിലായത്. പ്രതി പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ പുരോഹിതനായി പ്രവര്‍ത്തിച്ചിരുന്നു. ശേഷം പുളിക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി. 2022 മുതല്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നീണ്ടകരയിലെ ഒരു ആരാധനാലയത്തിൽ വൈദികനായിരുന്ന സമയത്ത് അവിടെ വെച്ച് മൂന്ന് തവണയും പിന്നീട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ വെച്ച് മൂന്ന് തവണയും പീഡനം നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിജീവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സമാനമായ പരാതികൾ മറ്റ് ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.








