കൊച്ചി: ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളില്‍ മദ്യപാനം. ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റുചെയ്തു. കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിര്‍ക്കാണ് സസ്പെന്‍ഷന്‍. കെ.എ.പി. ഒന്നാം ബറ്റാലിയനിലെ പൊലീസുകാരാണിവര്‍. വെള്ളിയാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെ ഇവരെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിസരത്തു നിന്നും മദ്യക്കുപ്പിയും ഗ്ലാസും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. മദ്യപിച്ചെന്നു വ്യക്തമായതോടെ ഇവരെ മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൊണ്ടുപോകുന്നതിനിടെ അഭിലാഷ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. പിടികൂടിയ രണ്ട് ഉദ്യോഗസ്ഥരെയും ബ്രെത്ത് അനലൈസര്‍ പരിശോധനക്ക് വിധേയമാക്കി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് കമന്‍ഡാന്റിനെ ചുമതലപ്പെടുത്തി. ഓടിപ്പോയ പൊലീസുകാരനെ കണ്ടെത്താനായിട്ടില്ല.








