ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

കാസര്‍കോട്: ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. മഞ്ചേശ്വരത്തെ അബ്ദുല്‍ ഖാദര്‍, ബെല്‍ത്തങ്ങാടിയിലെ ശശാങ്ക, അത്താവറിലെ പ്രഭാചന്ദ്ര എന്നിവരെയാണ് ബംഗ്‌ളൂരു – മടിക്കേരി ഫോറസ്റ്റ് എസ്.പി പവന്‍ നെജ്ജൂറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മംഗ്‌ളൂരു, മറോളിയില്‍ വച്ചാണ് സംഘം പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.ആനക്കൊമ്പു വില്‍ക്കാന്‍ ഒരു സംഘം മറോളിയില്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രഹസ്യ വിവരം ലഭിച്ചത് പ്രകാരമുള്ള കാര്‍ എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 42.700 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ മംഗ്‌ളൂരു സി.ഐ.ഡി സബ് ഇന്‍സ്‌പെക്ടര്‍ ജി.ആര്‍ ദിലീപ്, കെ.ടി ജയരാമ, കെ.എം ബാലകൃഷ്ണ, എസ് താരാനാഥ്, അബ്ദുല്‍ റൗഫ് എന്നിവരും ഉണ്ടായിരുന്നു.
സംഘത്തിന് എവിടെ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്നു വ്യക്തമല്ല. അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page