മഞ്ചേശ്വരത്ത് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 4 വിദ്യാര്‍ത്ഥികളെ കാണാതായി

കാസര്‍കോട്: രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളെ കാണാതായി. മഞ്ചേശ്വരം പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കുഞ്ചത്തൂര്‍, സ്വാഗത് ഹോട്ടലിനു സമീപത്തെ യാസിന്‍ ഹുസൈന്‍ (14), സുല്‍ത്താന്‍ (13) എന്നിവരെ ഇന്നലെ (ശനി) വൈകുന്നേരം 5.30നും ആറു മണിക്കുമിടയിലുള്ള സമയത്താണ് കാണാതായത്. വീട്ടില്‍ നിന്നാണ് ഇരുവരെയും കാണാതായതെന്നു ബന്ധുവായ എ മുഹമ്മദ് ഹനീഫ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യാസിന്‍ ഹുസൈന്‍ പരാതിക്കാരന്റെ മരുമകനും സുല്‍ത്താന്‍ ജ്യേഷ്ഠന്റെ ഭാര്യയുടെ അനുജത്തിയുടെ മകനുമാണ്.
മറ്റൊരു സംഭവത്തില്‍ വൊര്‍ക്കാടി, നീരോളിക്കെയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമാതാ ബാലികാശ്രമം ട്രസ്റ്റിന്റെ ഹോസ്റ്റലില്‍ നിന്നു രണ്ടു പെണ്‍കുട്ടികളെ കാണാതായി.
ഉര്‍ഡൂര്‍, മണിയൂരിലെ അമൃത(15), കാസര്‍കോട്, കേളുഗുഡ്ഡെയിലെ കെ.വി അനന്യ (14) എന്നിവരെയാണ് കാണാതായത്. ഇന്നലെ (ശനി) വൈകുന്നേരം ഏഴുമണിക്കു ശേഷമാണ് ഇരുവരെയും കാണാതായതെന്ന് ആശ്രമം ട്രസ്റ്റിനു വേണ്ടി നീരോളിക്കെയിലെ നാരായണഭട്ട് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മഞ്ചേശ്വരം പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page