10 വര്‍ഷം മുമ്പു 4 ഏക്കര്‍ സ്ഥലത്തെ കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ച കര്‍ഷകന് ഇതുവരെ നഷ്ടപരിഹാരമില്ല; ജീവനക്കാരന് ചെരുപ്പുകൊണ്ട് മര്‍ദ്ദനം

ബംഗ്‌ളൂരു: പത്തു വര്‍ഷം മുമ്പു വെള്ളം കയറി നാലേക്കര്‍ കൃഷി ഭൂമിയിലെ കൃഷി നശിച്ച സംഭവത്തില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചു കര്‍ഷകന്‍ സര്‍ക്കാര്‍ ജീവനക്കാരനെ ഓഫീസില്‍ കയറി ചെരിപ്പൂരി അടിച്ചു.

കര്‍ണ്ണാടകയിലെ ബാല്‍കോട്ട് നഗരവികസന അതോറിറ്റി ഓഫീസിലാണ് സര്‍ക്കാര്‍ ജീവനക്കാരനെ കര്‍ഷകന്‍ ചെരിപ്പു കൊണ്ടടിച്ചത്. നീലകാന്ത് അങ്കാദിയെന്ന ജീവനക്കാരനാണ് അടിയേറ്റത്.

10 വര്‍ഷം മുമ്പു വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച മറ്റു കര്‍ഷകര്‍ക്കൊക്കെ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ തനിക്കു നഷ്ടപരിഹാരം നല്‍കിയില്ല. നല്‍കാത്തതിനുള്ള കാരണം പറയാത്തതില്‍ പ്രകോപിതനായാണ് ബസപ്പ എന്ന കര്‍ഷകന്‍ ജീവനക്കാരനെ ചെരിപ്പെടുത്ത് അടിച്ചത്. അടിയേറ്റ ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page