കാസര്‍കോട്: നഗ്നവിഡിയോ ദൃശ്യങ്ങള്‍ പുറത്തവിടുമെന്ന് ഭീഷണിപ്പെടുത്തി 66 കാരനില്‍ നിന്ന് 20 ലക്ഷം തട്ടിയ രണ്ട് പേര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. കൊടക്കാട് ആനിക്കാടി സ്വദേശിയുടെ പരാതിയില്‍ ബൈജു, അസീസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംഘം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്തുവരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. തലശേരി സ്വദേശിനിയായ യുവതിയുടെയും പരാതിക്കാരന്റെയും നഗ്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് വീട്ടുകാര്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നേരിട്ടും ചെക്ക് മുഖേനയും, ഗൂഗിള്‍ പേ വഴിയും പണം തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.






