കാസര്‍കോട്: ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് പെര്‍മുദയില്‍ വച്ചാണ് അപകടം നടന്നത്. കയ്യാര്‍ ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ കയ്യാര്‍ ദൊഡ്ഡമൂലയിലെ ഉദയകുമാര്‍ ക്രാസ്റ്റ(45), യാത്രക്കാരായ ഈശ്വര്‍, ശോഭിക, വാസന്തി എന്നിവര്‍ക്കാണ് പരിക്ക്. ഓട്ടോഡ്രൈവറെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോപോകുന്നതിനിടെ പെര്‍മുദയില്‍ വച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ പെട്ടെന്നെടുത്തതോടെയാണ് അപകടം സംഭവിച്ചത്. കാര്‍ ഓട്ടോയ്ക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് ഓട്ടോയിലുണ്ടായിരുന്നവര്‍ പറഞ്ഞു.






