എടാട്ട് കാര്‍ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; ബിജെപി പ്രവര്‍ത്തകന്‍ ഉപ്പളയില്‍ പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയില്‍

കാസര്‍കോട്: പയ്യന്നൂരിലെ എടാട്ട് സ്വര്‍ണവ്യാപാരിയെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ഉപ്പളയില്‍ വെച്ചാണ് സന്തോഷിനെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകനാണ് സന്തോഷ്. ഈ മാസം രണ്ടിനായിരുന്നു അക്രമം നടന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ കാര്‍ തടഞ്ഞ്, വാഹനത്തിന്റെ രഹസ്യ അറയിലുണ്ടായിരുന്ന 55 ലക്ഷം രൂപയും 25 ഗ്രാം സ്വര്‍ണ്ണവും സംഘം കവരുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ ഉപേക്ഷിച്ച കാര്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page