ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം അസമില്‍ തകര്‍ന്നു വീണു; അപകടം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, പൈലറ്റിന് വീരമൃത്യു

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടിലെ റൂറിയ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു തീപിടിച്ചു. പൈലറ്റിന് വീരമൃത്യു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന എഎന്‍-32 ചരക്ക് വിമാനമാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെ വ്യോമസേനയുടെ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റണ്‍വേയ്ക്ക് പുറത്ത് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള ഇന്ത്യയുടെ പ്രധാന ഫോര്‍വേഡ് ബേസുകളില്‍ ഒന്നായ ജോര്‍ഹട്ടിലായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page