കാസര്‍കോട്: കേരള ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ തിരുവനന്തപുരം സ്വദേശിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബേള ബിര്‍മിനടുക്കയിലെ ബികെ അലി(25)യുടെ പരാതിയിലാണ് തിരുവന്തപുരം വട്ടപ്പാറ മോഹനപുരം സ്വദേശി എം മുഹമ്മദ് ഹുസൈനെ(54)തിരെ കേസെടുത്തത്. എസ്എച്ച്ആര്‍ ഹ്യൂമണ്‍ ഫൗണ്ടേഷന്‍ ഡയരക്ടറാണ് താനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോലി വാഗ്ദാനം ചെയ്തത്. 2024 ലാണ് ജോലിവാഗ്ദാനം ചെയ്തത്. ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് അലി പൊലീസിനെ സമീപിച്ചത്.







