കണ്ണൂര്‍: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മരിച്ചു. മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജീവനക്കാരനും തൃച്ചംബരം സ്വദേശിയുമായ എം.എം.മഹേഷ്(54)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് നടാല്‍ റെയില്‍വെ ഗേറ്റില്‍ നിന്നും 250 മീറ്റര്‍ വടക്ക് ഭാഗത്തായി കോഴിക്കോടേക്ക് പോകുന്ന റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ മൂത്തേടത്ത് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വക്കും. നാലുമണിവരെ വെള്ളിക്കീലിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും. ഭാര്യ: ബീന(അധ്യാപിക, മൂത്തേടത്ത് എച്ച്.എസ്.എസ്). മക്കള്‍: ദേവിക, അക്ഷയ്.







