കൊച്ചി: പത്തു വയസ്സുകാരനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍, ചെരിയം പറമ്പില്‍ രമേശന്‍ -ദിവ്യ ദമ്പതികളുടെ മകന്‍ ആഗത് (10)ആണ് മരിച്ചത്. ദിവ്യയുടെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് ആഗതിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഗത് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നു വ്യക്തമല്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുത വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.







