മൊഗ്രാൽ: മഹത്തുക്കൾ കാണിച്ചുതന്ന ആത്മീയതയുടെയും, സഹിഷ്ണുതയുടെയും പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിന് വെളിച്ചമേകുന്നവരായി മാറാൻ കഴിയുംപോഴേ ഉറൂസ് നേർച്ചകൾ ധന്യമാവുകയുള്ളൂ വെന്ന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ പറഞ്ഞു.മൊഗ്രാൽ മഖാം ഉറൂസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയുല്ലാഹി അറബി ഹാജി(റ)പോലുള്ള ഔലിയാക്കളും, മഹത്തുക്കളും അല്ലാഹുവിലേക്ക് അടുത്തതും, ജനഹൃദയങ്ങളിൽ ജീവിക്കുന്നതും അവരുടെ അധികാരമോ, സമ്പത്തോ കൊണ്ടല്ല.മറിച്ച് അവർ നേടിയെടുത്ത ആത്മീയത കൊണ്ടാണെന്നും തങ്ങൾ പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ അബ്ദുള്ളക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഉസ്താദ് ഷമീർ ദാരിമി മുഖ്യപ്രഭാഷണം നടത്തി.സ്വാഗതസംഘം ജനറൽ കൺവീനർ ബി എൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. മൂസാ സഈദി,ഹസ്സൻ ദാരിമി,മുഹമ്മദ് ഫൈസി,അബ്ദുൽ ജബ്ബാർ അശ്ശാഫി, അബൂബക്കർ മൗലവി,വി പി അബ്ദുൽ ഖാദർ ഹാജി,സയ്യിദ് ഹാദി തങ്ങൾ,ടി എം ശുഹൈബ്,കെഎം ഇബ്രാഹിം കൊപ്പളം സംബന്ധിച്ചു. കൺവീനർ അൻവർ ബി കെ നന്ദി പറഞ്ഞു.






