ഡാളസിൽ എസ്സൻസ് ഫെസ്റ്റ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

പി പി ചെറിയാൻ

ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ ‘എസ്സൻസ് ഗ്ലോബൽ’ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ- “എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’30 നു ഡാളസിൽ നടക്കും. ഗാർലന്റിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളി ലാണ് പരിപാടി.പ്രമുഖ പ്രഭാഷകർ പങ്കെടുക്കും. ‘പ്രാർത്ഥന ഫലിക്കുമോ?’ എന്നതാന് സംവാദ വിഷയം . സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലാണ് സംവാദം .പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി വിശ്വാസം വിദ്വേഷമാകുമ്പോൾഎന്ന വിഷയത്തിൽ സംസാരിക്കും.

തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന പ്രമുഖ വ്യക്തിയും അധ്യാപകനുമായ പ്രൊഫ. ടി. ജെ. ജോസഫ് മുഖ്യാതിഥിയായിരിക്കും.

ശാസ്ത്രീയ മനോവൃത്തിയും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്സൻസ് ഗ്ലോബൽ സെമിനാർ സംഘടിപ്പിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നു .

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ക്യുആർ കോഡ് വഴിയുള്ള രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page