പൂവന്‍കോഴിയുടെ കൊത്തേറ്റ് വയോധികയ്ക്ക് ഗുരുതര പരിക്ക്; മുഖത്ത് 12 തുന്നലുകള്‍

കൊല്ലം: പൂവന്‍കോഴിയുടെ കൊത്തേറ്റ് വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പൂയപ്പള്ളി മരുതമണ്‍പള്ളി സുജിത്ത് ഭവനില്‍ ജോയിസിനാണ്(74) പൂവന്‍ കോഴിയുടെ കൊത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം കടയില്‍ പോയി വീട്ടിലേക്കു മടങ്ങി വരുന്നതിനിടെയാണു ഇവരെ കോഴി കൊത്തിയത്. ദേഹത്തു ചാടിക്കയറിയ കോഴി തലയില്‍ കയറി നിന്നു തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി പരിക്കേല്‍പ്പിച്ചു. ജോയിസിന്റെ നിലവിളി കേട്ട് സമീപവാസിയായ സ്ത്രീ ഓടി എത്തി കോഴിയെ ഓടിച്ചശേഷം അവരെ ആശുപത്രിയില്‍ എത്തിച്ചു. മുറിവിന് 12 തുന്നലുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. ആക്രമണത്തില്‍ വയോധികയുടെ കണ്ണിനും പരിക്കേറ്റു.

ഇത് രണ്ടാം തവണയാണ് ജോയിസിനെ കോഴി കൊത്തുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അന്ന് ജോയിസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും മധ്യസ്ഥ ശ്രമത്തിനൊടുവില്‍ കേസെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page