മെയ് 25, 26 തീയതികളില്‍ എസ്.ബി.ഐ ജീവനക്കാരുടെ പണിമുടക്ക്; 2 ദിവസം ബാങ്ക് അടഞ്ഞുകിടക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ബി.ഐ ജീവനക്കാര്‍ 25, 26 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. പണിമുടക്ക് രാജ്യവ്യാപകമായി എസ്.ബി.ഐയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയേക്കുമെന്ന് ആശങ്കയുണ്ട്. സ്ഥിരം ജോലികള്‍ക്ക് കരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിംഗ്, മെസഞ്ചര്‍, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരം നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്ക് ആഹ്വാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page