അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന 73കാരി മരിച്ചു

കോതമംഗലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോതമംഗലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലെ താമസക്കാരിയാണ് മരിച്ചത്. ഈ മാസം ആറിനാണ് ഇവര്‍ക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയത്. എട്ടിന് ബന്ധുക്കള്‍ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമാകാത്തതിനാല്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ചികിത്സയ്ക്കിടെയാണ് മരണം.

ജില്ലയില്‍ ഏതാനും മാസം മുന്‍പ് രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ ഭേദമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്ക് പോകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ആര്‍ക്കും രോഗലക്ഷണമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ വിവരം ശേഖരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page