കല്ലട്ര മാഹിൻ ഹാജിയുടെ അഭ്യർത്ഥന: മുഖ്യമന്ത്രി ഇടപെട്ടു ; കല്ലടുക്ക – ചെർക്കള റോഡ് ടെണ്ടർ അംഗീകരിച്ചു

തിരുവനന്തപുരം: നിയുക്ത കാസർകോട് എംഎൽഎ. കല്ലട്ര മാഹിൻ ഹാജിയുടെ അഭ്യർത്ഥനയെത്തുടർന്നു മുഖ്യമന്ത്രി വിഡി. സതീശൻ നേരിട്ട് ഇടപെട്ടു കല്ലടുക്ക – ചെർക്കള റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 29.83 കോടി രൂപയുടെ ടെണ്ടർ നടപടികൾ അംഗീകരിച്ചു. നേരത്തെ ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് കൈയൊഴിയാനുള്ള ശ്രമം നടക്കുന്നതി നിടെയാണ് മുഖ്യമന്ത്രി യുടെ ഇടപെടലിൽ അനുകൂല നടപടിയുണ്ടാ യത്.
കിമി. 33/ – 52/190 യുള്ള ഭാഗത്ത് ആദ്യഘട്ട ത്തിൽ ബിഎം.പ്രവൃത്തി പൂർത്തീക രിച്ചിരുന്നു. പ്രസ്തുത റോഡിന് ബിസി. പ്രവർത്തിക്ക് വേണ്ടിയാണ് 29.83 കോടിയുടെ എസ്റ്റിമേറ്റിന് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്.
കിഫ്ബി സിഇഒ.മിനി ആന്റണി,കെആർഎഫ്ബി.
പ്രൊജക് ഡയറക്ടർ അശോക് കുമാർ എന്നിവരുമായും മാഹിൻ ഹാജി ചർച്ചനടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page