സംസ്ഥാനത്തു മന്ത്രിമാരെ തീരുമാനിക്കാൻ വേണ്ടി വന്ന കാലതാമസം വകുപ്പു വിഭജനത്തിലും തുടരുകയാണ്.
മുതിർന്ന നേതാക്കൾക്ക് അവരുടെ സീനിയോരിറ്റിയും പ്രാധാന്യവും പരിഗണിച്ച് വകുപ്പുകളിൽ ഏകദേശ ധാരണ ആയിട്ടുണ്ട്.
പ്രധാന നേതാക്കളും അവർക്ക് ലഭിച്ചേക്കാവുന്ന പ്രധാന വകുപ്പുകളും
കോൺഗ്രസ് ( മന്ത്രിമാരും വകുപ്പുകളും:
വി.ഡി. സതീശൻ (മുഖ്യമന്ത്രി): പൊതുഭരണം, ധനകാര്യം, ആഭ്യന്തര കപ്പൽ ഗതാഗതം, തുറമുഖം, നിയമം, തെരഞ്ഞെടുപ്പ്, മറ്റ് മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകൾ.
രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റെസ്ക്യൂ.
സണ്ണി ജോസഫ്: ലാൻഡ് റവന്യൂ, ഭൂമി സർവേ.
കെ. മുരളീധരൻ: ആരോഗ്യം, ദേവസ്വം.
എ.പി. അനിൽ കുമാർ:
വൈദ്യുതി.
പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം.
റോജി എം. ജോൺ: ഉന്നത വിദ്യാഭ്യാസം.
ടി. സിദ്ദിഖ്: വനം, വന്യജീവി.
ബിന്ദു കൃഷ്ണ: വനിതാ-ശിശു ക്ഷേമം.
എം. ലിജു: എക്സൈസ്, സഹകരണം.
ഒ.ജെ. ജനീഷ്: കായികം, യുവജനക്ഷേമം.
കെ.എ. തുളസി: പിന്നാക്ക വിഭാഗ ക്ഷേമം.
മുസ്ലിം ലീഗ് :
പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, വാണിജ്യം, ഐ.ടി (ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി).
കെ.എം. ഷാജി: തദ്ദേശസ്വയംഭരണം.
പി.കെ. ബഷീർ: പൊതുമരാമത്ത്
എൻ. ഷംസുദ്ദീൻ: പൊതുവിദ്യാഭ്യാസം.
വി.ഇ. അബ്ദുൾ ഗഫൂർ: ന്യൂനപക്ഷ ക്ഷേമം.
മോൻസ് ജോസഫ് (കേരള കോൺഗ്രസ് – ജോസഫ്): ജലവിഭവം, വാട്ടർ അതോറിറ്റി.
ഷിബു ബേബി ജോൺ (ആർ.എസ്.പി.): തൊഴിൽ, തൊഴിൽ വൈദഗ്ധ്യം, കശുവണ്ടി വ്യവസായം.
അനൂപ് ജേക്കബ് (കേരള കോൺഗ്രസ് – ജേക്കബ്): ഭക്ഷ്യം, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യം.
സി.പി. ജോൺ (സി.എം.പി.): ഗതാഗതം
അതേസമയം വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും സജീവമായി തുടരുന്നുണ്ട്. എ.പി.അനിൽകുമാറിന് വൈദ്യുതി, പാർലമെന്ററിക്കാര്യം, സ്പോർട്സ് എന്നിവ നൽകാൻ നീക്കമുണ്ടെന്ന വാർത്തകളും വരുന്നുണ്ട്.
ലീഗിന് മുൻകാലങ്ങളിൽ അവർ കൈകാര്യം ചെയ്തിരുന്ന സാമൂഹ്യനീതി വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഫിഷറീസ് വകുപ്പ്: ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്തതിനു പകരമായി ലീഗ് ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ലത്തീൻ കത്തോലിക്കാ സഭയിൽ നിന്ന് എതിർപ്പുകൾ ഉയർന്നത് വകുപ്പ് വിഭജനം സങ്കീർണ്ണമാക്കിയിട്ടുണ്ട്.
ലത്തീൻ സഭയുടെ ആവശ്യപ്രകാരം ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിനോ സി.പി. ജോണിനോ നൽകണമെന്ന ചർച്ചകളും സജീവമാണ്.
യു.എസ് – ഇറാൻ സംഘർഷത്തിൽ അയവ്.
ഇറാനുമേൽ നടത്താനിരുന്ന സൈനിക ആക്രമണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ.
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായുള്ള സമാധാന കരാറിൽ ഇറാന്റെ നിലപാട് ഇന്ന് വ്യക്തമാകുമെന്നാണ് സൂചന.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്?
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കിയതോടെ യുദ്ധം താൽക്കാലിക വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ.
അതേസമയം, മോസ്കോയ്ക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായും വാർത്തയുണ്ട്.
പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വരും മാസങ്ങളിൽ ഇന്ത്യ സന്ദർശിക്കും. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തും.
ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ അവിടെ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല; അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ധനവില കുത്തനെ കൂട്ടിയതിനെ തുടർന്ന് കെനിയയിൽ വൻ ജനകീയ പ്രതിഷേധം. സംഘർഷങ്ങളിൽ നാല് പേർ മരണപ്പെട്ടു. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഗതാഗത പണിമുടക്ക് സമരക്കാർ പിൻവലിച്ചിട്ടുണ്ട്.
മാലദ്വീപിൽ വലിയ ഡൈവിംഗ് ദുരന്തം
മാലദ്വീപിൽ സമുദ്രനിരപ്പിൽ നിന്ന് 195 അടി താഴ്ചയിലുള്ള ഗുഹയിൽ നിന്ന് 5 മൃതദേഹങ്ങൾ കണ്ടെടുത്തു. മാലദ്വീപ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അപൂർവ ഇനം എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഒരു അമേരിക്കൻ ഡോക്ടർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
യു.കെയിലെ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ മേയറായി 23-കാരനായ ഇന്ത്യൻ വംശജൻ തുഷാർ കുമാർ തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാണ് ഇദ്ദേഹം.
പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനം: നെതർലൻഡ്‌സ് സന്ദർശനത്തിന് ശേഷം സുപ്രധാന ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
തെരുവുനായ്ക്കളുടെ പുനരധിവാസം: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിന്റെ മേൽനോട്ട ചുമതല ഹൈക്കോടതികൾക്ക് നൽകിയിട്ടുണ്ട്.
സൈനിക കരാർ ക്രമക്കേട്: സുപ്രധാന സൈനിക കരാർ സ്വകാര്യ കമ്പനിക്ക് നൽകാൻ വഴിവിട്ട നീക്കം നടത്തിയ കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിൽ വിവാദം: നിരോധിത സംഘടനയായ എൽടിടിഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരന് ആദരമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ സംവരണം: ഒബിസി പട്ടികയിൽ 66 പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തി 7% സംവരണം നൽകാൻ ബംഗാൾ സർക്കാർ തീരുമാനിച്ചു.
സാമ്പത്തിക രംഗം
രൂപയുടെ മൂല്യത്തകർച്ച: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നു. വരും ദിവസങ്ങളിൽ മൂല്യം 97 രൂപയിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പെൻഷൻ വിതരണം: മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
സിപിഎമ്മിൽ വിമർശനം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ സി.പി. എമ്മിൽ കടുത്ത വിമർശനം. ജനങ്ങളിൽ നിന്ന് ഇരുവരും അകന്നുവെന്നും നേതൃത്വത്തിൽ പുതിയ മുഖങ്ങൾ വരണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പോലീസിൽ സ്ഥലംമാറ്റം: ആഭ്യന്തര വകുപ്പിൽ വലിയ അഴിച്ചുപണിക്ക് തുടക്കമായി. ഇടത് അനുകൂല പോലീസ് അസോസിയേഷൻ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റി.
’രക്ഷാപ്രവർത്തന’ കേസ്: നവകേരള സദസിനിടെയുണ്ടായ ‘രക്ഷാപ്രവർത്തന’ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്.പി ഷൗക്കത്തലിയാണ് സംഘത്തലവൻ. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.
വായ്പ തട്ടിപ്പ് കേസ്: പോലീസ് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ 2.5 ലക്ഷത്തിന്റെ രേഖകൾ കാണിച്ച് 25 ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി. വായ്പ തട്ടിപ്പിൽ 11 പേർക്കെതിരെ കേസെടുത്തു.
സാമ്പത്തികവും വിപണിയും
ധവളപത്രം പുറത്തിറക്കും: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ പ്രത്യേക സമിതിയെ നിയോഗിച്ചു.
സ്വർണവിലയിൽ ഇടിവ്: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ് രേഖപ്പെടുത്തി.
കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കെതിരെ ബസ് ഉടമകൾ: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ആരോപിച്ച് ബസ് ഉടമകൾ
മഴ മുന്നറിയിപ്പ്: കാസർകോട് ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.






