നടന്‍ സന്തോഷ് കെ.നായര്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയല്‍ താരം സന്തോഷ് കെ.നായര്‍ വാഹനാപകടത്തില്‍ മരിച്ചു. എം.സി റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. സന്തോഷ് യാത്ര ചെയ്തുകൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന പാഴ്‌സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

കാറില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ശുഭശ്രീ, പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 ലേറെ സിനിമകളില്‍ അഭിനയിച്ച സന്തോഷിന്റെ അവസാന സിനിമ മോഹിനിയാട്ടം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്.

1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമ രംഗത്തെത്തിയത്. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ തുടങ്ങിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1960 ല്‍ ആയിരുന്നു ജനനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page