കണ്ണൂര്‍: യുഡിഎഫിന്റെ വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണില്‍ മീന്‍ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞഹമ്മദ് (53) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിജയാഘോഷിക്കുന്നതിനിടെയാണ് കുഞ്ഞഹമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





