അതിക്രമം തടയാൻ എത്തിയ എസ്.ഐയെ ആക്രമിച്ചു; യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോട്ടയം: ജോലിക്കിടയില്‍ എസ്.ഐ യെ ആക്രമിച്ച സംഭവത്തില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശികളായ ജുമി, സുഹൃത്തുക്കളായ ആസിഫി, സല്‍മാന്‍, ഷിയാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെത്തല്ലൂരിലാണ് സംഭവം.

നെത്തല്ലൂര്‍ സ്വദേശി വിമലചന്ദ്രന്റെ വീട്ടിലേക്ക് ജുമി ഓടിക്കയറുകയും ബഹളം വെക്കുകയുമായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. ജോണ്‍സണ്‍ ആന്റണി വീട്ടുകാരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ യുവതി ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.സംഭവ സമയത്ത് യുവതി മദ്യലഹരിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമത്തിനുശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page