പള്ളിക്കര, പൂച്ചക്കാട്ട് ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; പത്തു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ച വൈകുന്നേരം ബി ജെ പി പ്രവര്‍ത്തകനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായും ബിയര്‍കുപ്പികൊണ്ട് അടിച്ച് ബൈക്കിനു കേടുപാട് വരുത്തിയതായും പരാതി. പൂച്ചക്കാട്, പുതിയപുരയിലെ പി ഹരീഷ് കുമാര്‍ (36) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മുക്കൂടിലെ അബ്ദുല്‍ റഹ്‌മാന്‍, വാജിദ്, മൊയ്‌നു, റഫീഖ്, കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഹരീഷ് കുമാര്‍. പൂച്ചക്കാട്ട് എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ബിയര്‍കുപ്പി കൊണ്ട് അടിച്ച് ബൈക്കിനു കേടുപാടു വരുത്തുകയും ചെയ്തുവെന്നു പരാതിയില്‍ പറഞ്ഞു.സ്ഥലത്തെ ബസ് വെയ്റ്റിംഗ് ഷെഡിനും നിർത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങള്‍ക്കും കേടുപാട് വരുത്തി 80,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page