തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. വിമാനമാര്‍ഗമാണ് അദ്ദേഹം എത്തിയത്. എകെജി സെന്ററില്‍ നിന്നും എത്തിയ കാറിലാണ് അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോയത്. എസ്‌കോര്‍ട്ട് ഒഴിവാക്കിയായിരുന്നു. പൊലീസിന്റെ പൈലറ്റ് വാഹനം മാത്രമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്നും ഇറങ്ങി വന്ന മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മുഖ്യമന്ത്രി ഉടന്‍ ഒഴിയുമെന്നാണ് സൂചന. ഇനി ചിന്ത പബ്ലിഷ് ഹൗസിന്റെ ഫ്‌ളാറ്റിലായിരിക്കും പിണറായി താമസിക്കുകയെന്നാണ് സൂചന. ഇതിനായി രണ്ടു മുറികള്‍ ഒരുങ്ങിയതായി സൂചനയുണ്ട്.






