കാസര്‍കോട്: ബോവിക്കാനം, ആലൂരില്‍ വീടു പൂര്‍ണ്ണമായും കത്തി നശിച്ചു. മൈക്കുഴിയിലെ ഹനീഫ (47)യുടെ വീടാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ കത്തിനശിച്ചത്. ഹനീഫ തനിച്ചാണ് വീട്ടില്‍ താമസം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീടു പൂര്‍ണ്ണമായും കത്തി നശിച്ചു. സീനിയര്‍ ഫയര്‍ആന്റ് റെസ്‌ക്യു ഓഫീസര്‍ ഉമേശന്‍, സേനാംഗങ്ങളായ രമേശ് ഗോപാല്‍, ജുബില്‍, അരുണ, ശ്രീവിദ്യ, ഹോംഗാര്‍ഡ് രാജേഷ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.







