പുഴമണല്‍ മോഷണം; ആരിക്കാടിയില്‍ പിടിയിലായ ടിപ്പര്‍ ലോറിയുടെ ആർ.സി ഓണർ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, ആരിക്കാടിയില്‍ പുഴമണല്‍ കടത്തുന്നതിനിടയില്‍ പൊലീസിന്റെ പിടിയിലായ ടിപ്പര്‍ ലോറിയുടെ ആര്‍ സി ഓണര്‍ അറസ്റ്റില്‍. ആരിക്കാടി, കാര്‍ളെ ഹൗസിലെ റഷീദ് മുഹമ്മദ് എന്ന കാർളെ റഷീദി (51)നെയാണ് കുമ്പള എസ് ഐ മാരായ സി സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
ഏപ്രില്‍ 25ന് പുലര്‍ച്ചെ 5.45 മണിക്ക് ഷിറിയ പുഴയില്‍ നിന്നു മോഷ്ടിച്ച് കടത്തിയ മണലുമായാണ് ടിപ്പര്‍ ലോറി പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page