കാസര്‍കോട്: യുവതിയെയും മൂന്നു മക്കളെയും കാണാതായതായി പരാതി. നീലേശ്വരം, പേരോല്‍, ആലിങ്കീലിലെ 32കാരിയെയും 13 വയസ്സുള്ള മകളെയും ഒന്‍പതും രണ്ടും വയസ്സുള്ള ആണ്‍കുട്ടികളെയുമാണ് കാണാതായത്.
തിങ്കളാഴ്ച രാത്രി ഏഴരമണിയോടെയാണ് നാലു പേരെയും കാണാതായതെന്നു സഹോദരി നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






