ബംഗ്‌ളൂരു: ബംഗ്‌ളൂരു, രാംനഗരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാസര്‍കോട്, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, കുറ്റിയടുക്കത്തെ സുബിന്‍ (32), വയനാട് സ്വദേശിയും കോളിയാര്‍ ക്വാറിയിലെ സൂപ്പര്‍ വൈസറുമായ അജിത്ത് (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗ്‌ളൂരുവിനു സമീപത്തെ രാംനഗറിലാണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗ്‌ളൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ക്വാറിയിലെ ഡ്രൈവറാണ് സുബിന്‍. ക്വാറിയിലേയ്ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുന്നതിനു ബംഗ്‌ളൂരുവിലേയ്ക്ക് വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പരേതനായ താമരാക്ഷനാണ് സുബിന്റെ പിതാവ്. മാതാവ്: ബീന. സഹോദരി: സുബിത.







