വിവാഹ ദിവസം വരന്‍ മരിച്ചു

കൊച്ചി: വിവാഹ ദിവസം വരന്‍ മരിച്ചു. ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റേയും, എല്‍സമ്മയുടേയും മകന്‍ ജസ്റ്റിന്‍ വി ജോണാണ് (32) മരിച്ചത്. തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ വിവാഹം നടക്കാനിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ജസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സയിലായതിന് പിന്നാലെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജിനു മരിയ (ഓസ്‌ട്രേലിയ) സഹോദരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page