മഞ്ചേശ്വരത്തെ ലഹരിവേട്ട:പ്രതികളെ ജയിലിലടച്ചു;കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ്

കാസര്‍കോട്: സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 43.306 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാക്കളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട്, വടകര കണ്ണോത്ത് ഹൗസിലെ എംപി അനുഷ് (21), എറണാകുളം, നോര്‍ത്ത് പറവൂരിലെ കൂട്ടുകാട്, പൊന്നച്ചേരിയിലെ പിഎം അരുണ്‍കുമാര്‍ (28), ആലംപാടി ,ടിപ്പു നഗര്‍ സ്വദേശിയും ചെര്‍ളടുക്കയിലെ വാടകവീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് സഹല്‍ (25) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറുമായി തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരം പാവൂര്‍, ഗേരുക്കട്ട സ്‌നേഹാലയത്തിനു സമീപത്തു വച്ചാണ് മൂവരും പിടിയിലായത്. കാറിനകത്ത് വിശദമായി നടത്തിയ പരിശോധനയില്‍ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാര്‍ഡും മഞ്ചേശ്വരം പൊലീസും ചേര്‍ന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. മൂന്നു ജില്ലക്കാരായ പ്രതികള്‍ എങ്ങനെയാണ് ഒന്നിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page