ഹര്‍ത്താല്‍: കൊന്നക്കാട്ട് ബസ് ഗതാഗതം തടസ്സപ്പെട്ടു; പെരിയയിലും കല്യോട്ടും ബന്തടുക്കയിലും വാഹനങ്ങൾ തടഞ്ഞു

കാസര്‍കോട്: കണ്ണൂര്‍, അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. കടകളും മറ്റു സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. വാഹന ഗതാഗതവും പതിവു പോലെ തുടരുന്നു.
എന്നാല്‍ മലയോരത്ത് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്ട് ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കൊന്നക്കാട് -നീലേശ്വരം- കാഞ്ഞങ്ങാട് റൂട്ടില്‍ ബസോട്ടം നിലച്ചു. പരപ്പയില്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും പിന്നീട് വിട്ടയച്ചു. പെരിയ, കല്യോട്ട് എന്നിവിടങ്ങളിലും വാഹനങ്ങളെ തടഞ്ഞു. ബന്തടുക്കയില്‍ രാവിലെ ഏതാനും ബസുകളെ തടഞ്ഞു വെങ്കിലും പിന്നീട് ഗതാഗതം പതിവുപോലെയായി.
പയ്യന്നൂരിലും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. തളിപ്പറമ്പ് -പഴയങ്ങാടി റൂട്ടില്‍ ബസ് ഗതാഗതം തടസ്സപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page