9 വിദ്യാർത്ഥികളെ വെടിവെച്ചുകൊന്ന 13 കാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു

അങ്കാര: 13 കാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥി 9 വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ 6 വിദ്യാർത്ഥികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു .20 പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു .വെടിവയ്ക്കാൻ ഉപയോഗിച്ച അഞ്ചു തോക്കുകളും ഏഴ് മാഗസിനുകളും പോലീസ് കണ്ടെടുത്തു. മുൻപോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് അക്രമിയായ അൻലുയറെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച തുർക്കിയിലെ തെക്കൻ പ്രവിശ്യയായ കഹ്‌റമൻ മാരാസിലെ ഒരു സ്കൂളിലാണ് സംഭവം .അടുത്തിടെ തുർക്കിയിൽ നടക്കുന്ന രണ്ടാമത്തെ സ്കൂൾ …

പ്രായപൂർത്തി ആകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ചു വീഡിയോ റിക്കാർഡ് ചെയ്തു ഭീഷണി; ഒവൈസിയുടെ എ.ഐ .എം .ഐ .എംപ്രാദേശിക നേതാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പരത്വാടയിലെ മുഹമ്മദ് അയാസ് എന്ന തൻവീറിനെ പോലീസ് അറസ്റ്റ് ചെയ്തു. അനിൽ ബോൺ ഡെ എംപി യുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പ്രണയം നടിച്ചാണ് ഇയാൾ കെണിയിൽ കുടുക്കുന്നതെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി .വലയിൽ വീഴുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും …

ഡിവൈഎഫ്ഐ പ്രവർത്തകന് ബിയർ കുപ്പി കൊണ്ട് തലക്കടി; പരിക്കുകളോടെ ആശുപത്രിയിൽ

കുമ്പള: കോയിപ്പാടി കടപ്പുറത്തു ഡിവൈഎഫ്ഐ പ്രവർത്തകനു ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റു. പരിക്കേറ്റ കോയിപ്പാടിയിലെ നിസാമിനെ (28)ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് കോയിപ്പാടി കടപ്പുറത്താണ് സംഘട്ടനം ഉണ്ടായത്. ബിജെപി പ്രവർത്തകനും നാട്ടുകാരനുമായ സജനും കണ്ടാലറിയാവുന്ന നാലുപേരും ചേർന്നാണു മർദ്ദിച്ചതെന്ന് പരാതിപ്പെട്ടു . രാഷ്ട്രീയ ചർച്ചയ്ക്കിടെയാണ് അക്രമം എന്ന് പറയുന്നു.

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു

കോഴിക്കോട്: വിഷു ആഘോഷത്തിനിടയിൽ പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ ദാരുണമായി മരിച്ചു. കൊയിലാണ്ടിയിലെ അദ്വൈതാണ് (16) മരിച്ചത്. കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടയിൽ അദ്വൈതിന്റെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കമ്പി നെഞ്ചിലേക്ക് തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു

കോഴിക്കോട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കമ്പി നെഞ്ചിലേക്ക് തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം. പയ്യാനിക്കോട്ടയില്‍ കാട്ടാനകൂട്ടം ഇറങ്ങിയ വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ഇവയെ തുരത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു പിടിയാന അക്രമാസക്തയാകുകയും ജീവനക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു എന്നറിയുന്നു. സമീപത്തുള്ള ഒരു വീട്ടില്‍ ഓടിക്കയറിയതിനാല്‍ വനംവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെട്ടു. പിന്നാലെ അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാര്‍ഷെഡ് തകര്‍ത്തു. ഇതിനിടെയാണ് ഷെഡിന്റെ ഇരുമ്പ് തൂണ്‍ ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. പ്രാണ …

പീഡനക്കേസിലെ പ്രതി,ഇരയെ വിവാഹം ചെയ്താലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ലെന്ന് കോടതി

ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതി ഇരയെ വിവാഹം ചെയ്താലും ശിക്ഷയില്‍ നിന്ന് ഒഴിവാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പോക്‌സോ കേസിലെ പ്രതി പിന്നീട് ഇരയെ വിവാഹം കഴിക്കുകയോ ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്തതിന് ശേഷം കോടതികള്‍ കേസുകള്‍ അവസാനിപ്പിക്കുന്നതാണ് അടുത്തിടെ കണ്ടുവരുന്നതെന്നും എന്നാൽ അതിനോട് യോജിക്കാനാവില്ലെന്നും ചൂണ്ടിക്കട്ടി ഡല്‍ഹി ഹൈക്കോടതി അത്തരം ഒരു കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചു. വിവാഹം ജാമ്യത്തിലിറങ്ങാനുള്ള തന്ത്രം ആണെന്നു കോടതി അഭി പ്രായപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പെണ്‍കുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി …

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. UMANG ആപ്പിലും cbse.gov.in എന്ന വെബ്‌സൈറ്റിലും ഫലം പരിശോധിക്കാം. ഇത്തവണ 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഫലം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് സി.ബി.എസ്.ഇ പുറത്തുവിടും. ഫലപ്രഖ്യാപനത്തിനായി ബോര്‍ഡ് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തില്ല. വിജയശതമാനം, സംസ്ഥാനം തിരിച്ചുള്ള ഫലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കും.ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സി.ബി.എസ്.ഇ ഫലം പരിശോധിക്കാനാകും. റോള്‍ …

ബീച്ചിൽ കാറ്റുകൊള്ളുന്നതിനിടെ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി

മഞ്ചേശ്വരം: മാതാപിതാക്കൾക്കൊപ്പം കടൽക്കാറ്റ് കൊള്ളുന്നതിനിടെ 18 വയസ്സുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി. മഞ്ചേശ്വരം ചൗക്കിയിലെ മുഹമ്മദ് സൈനുൽ ആബിദിനെ ( 18 ) യാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് പിതാവ് ഉമറുൽ ഫാറൂഖ് ,മാതാവ് റസീന എന്നിവർക്കൊപ്പം മഞ്ചേശ്വരം കുണ്ടു കൊളക്കെ കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിൽ ഉണ്ടായ ശക്തമായ തിരമാലയിൽ പെടുകയായിരുന്നത്രേ. ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കൾ രക്ഷപ്പെടുത്താർശ്രമിച്ചെങ്കിലും പരാജയപ്പെട്ടു .വിവരം അറിഞ്ഞു മഞ്ചേശ്വരം പോലീസും ഉപ്പള ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

ക്രിക്കറ്റ് കളിക്കിടെ ഷോക്കറ്റ് പതിനഞ്ചു കാരൻ മരിച്ചു

മംഗളൂരു: മഹാകാളിപട്പുവിനടുത്ത് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു.മഹാകാളിപട്പ്പു നിർമ്മല നഗറിൽ താമസിക്കുന്ന കണ്ണന ഗൗഡയുടെ മകൻ വരുണാണ് (15) മരിച്ചത്. ഹാവേരി ജില്ലയിലെ ബ്യാദ്ഗി താലൂക്കിലെ ബന്നിഹട്ടി ഗ്രാമത്തിൽ നിന്നുള്ള കുടുംബം 25 വർഷമായി മംഗളൂരുവിലാണ് താമസം.മഹാകാളിപട്പു അടിപ്പാതക്കടുത്ത ഭജന മന്ദിറിന് സമീപം വരുൺ തന്റെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കളിക്കിടെ, പന്ത് മന്ദിറിന്റെ മേൽക്കൂരയിൽ വീണു. അത് എടുക്കാൻ കയറിയ വരുൺ അബദ്ധത്തിൽ വൈദ്യുതി വയറിൽ തട്ടി. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ …

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 30 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാൻ മൊഗ്രാൽ ദേശീയവേദി പ്രവചന മത്സരം

കുമ്പള:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്നതും, ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതുമായ 30 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാൻ മൊഗ്രാൽ ദേശീയവേദി ജില്ലയിലെ വോട്ടർമാർക്കായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്,ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾക്ക് പുറമെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയും തമ്മിൽ മത്സരിക്കുന്ന പേരാവൂർ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ- ഫാത്തിമ തഹ്ലീയ എന്നിവരുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ പേരാമ്പ്ര,മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ, …

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയില്‍

എറണാകുളം: സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയില്‍.നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം.ജെ റസിഡന്‍സിയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ആണ് റിന്‍സിയില്‍ നിന്ന് പിടികൂടിയതെന്നും ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമാണ് റസിഡന്‍സിയില്‍ മുറിയെടുത്തതെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു. റിന്‍സിക്കൊപ്പം മറ്റു മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, …

പന്തളം കൊട്ടാരത്തിലെ കാണാതായ തിരുവാഭരണ കാണിപ്പൊന്ന് ഭക്തന്റെ കയ്യില്‍ കണ്ടെത്തി

പന്തളം: പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കാണിപ്പൊന്ന് കാണാതായെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി. വിഷുദിനത്തില്‍ പതിവായി നടത്തുന്ന തിരുവാഭരണ ദര്‍ശനത്തിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്തി വിഷുക്കണി ദര്‍ശനം ഒരുക്കിയത്. പുലര്‍ച്ചെ നാലര മുതല്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഉണ്ടായിരുന്നു. അതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ നിമിഷങ്ങള്‍ക്കുള്ളില്‍ കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുളക്കുഴ സ്വദേശി അബദ്ധത്തില്‍ കണിപ്പൊന്ന് എടുത്തതാണെന്നാണ് പൊലീസ് പറയുന്നത്. …

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 3 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നാടോടി യുവതിക്ക് 5 വര്‍ഷം തടവ്

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്‌ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നിരുന്ന മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നാടോടി യുവതിക്ക് കോടതി അഞ്ചു വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സംഭവത്തില്‍ കോയമ്പത്തൂര്‍ മുക്കൂട് സ്വദേശി ദേവിയെ (35) ആണ് ശിക്ഷിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ അനീഷിന്റെ ഇടപെടലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. അടൂരില്‍ …

വേദനസംഹാരി അമിതമായി കഴിച്ച രോഗി മരിച്ചു

കുമ്പള : അമിതമായി വേദനസംഹാരി കഴിച്ച് മാനസികാസ്വാസ്ത്യത്തിന് ചികിത്സയിലയായിരുന്ന രോഗി മരിച്ചു. പെർള ബജകുടിലുവിലെ മുണ്ടപ്പ റൈ (59) ആണു മരിച്ചത്. ഭാര്യ: പത്മാവതി.മക്കൾ: സുപ്രിത, സുജിത് (ഗൾഫ് )സഹോദരങ്ങൾ :ശാന്തറാം റൈ,, സങ്കപ്പ റൈ,വിട്ടൽ റായ്,ശീലാവതി, ശാരദ.

ഒമ്പതു വർഷമായി പ്രശാന്ത് ഭവൻ അന്തേവാസിയായിരുന്ന 74കാരൻ മരിച്ചു

കുമ്പള:ഒൻപതു വർഷമായി ബദിയഡുക്ക കാടമന പ്രശാന്ത് ഭവൻ മാനസിക ചികിത്സാ കേന്ദ്രത്തിൽ അന്തേവാസി യായിരുന്ന കണ്ണൂർ തലശ്ശേരി ചാമ്പാട് വലിയപറമ്പത്തു ഹൗസിലെ വി.പി. അബ്ദുൾ അസീസ് (74) അന്തരിച്ചു. അസുഖത്തെത്തുടർന്നു കുമ്പള സഹകരണാശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: സഫിയ. രണ്ടു മക്കളുണ്ട്. പ്രശാന്ത് ഭവനിലായിരുന്ന അബ്ദുൾ അസീസിനെ സഹോദരി ഇടയ്ക്കിടയ്ക്കു സന്ദർശിക്കുമായിരുന്നു.മൃതദേഹം മതാചാര പ്രകാരം മറവു ചെയ്യുന്നതിനു ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി.

ബിജെപി വിലയിരുത്തൽ:കാസർകോടും മഞ്ചേശ്വരവുമുൾപ്പെടെ പാർട്ടിക്ക് സംസ്ഥാനത്ത് 11 സീറ്റ് കിട്ടാൻ സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ബിജെപിയ്ക്കു 11 സീറ്റ് കിട്ടുമെന്ന് പാർട്ടി കോർ കമ്മിറ്റി വിലയിരുത്തി. മഞ്ചേശ്വരം, കാസർകോട്,പാലക്കാട്,മലമ്പുഴ,നാട്ടിക, മണലൂർ,തൃശ്ശൂർ, കുന്നത്തുനാട്, ചാത്തന്നൂർ,കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാ ണ് വിജയം പ്രതീക്ഷിക്കുന്നത്. അതേസമയം എൻ ഡി എ യുടെ വിജയ സാധ്യത പഠിക്കാൻ നിയോഗിച്ച ഏജൻസി മൂന്നു മുതൽ എട്ടു സീറ്റുകളിൽ വരെ വിജയം പ്രവചിക്കുന്നു. കഴിഞ്ഞ തവണ 9 മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാർലമെന്റ്-പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയ നിയോജക …

ഇന്നത്തെ പ്രധാന വാർത്തകൾ

​യുഎസ് – ഇറാൻ സംഘർഷം​ഹോർമുസ് കടലിടുക്കിൽ ഉപരോധം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ ഉപരോധം ശക്തമാക്കി. ഇതിന്റെ ഭാഗമായി 16 യുദ്ധക്കപ്പലുകളെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ​ട്രംപിന്റെ പ്രതികരണം: ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ, എന്തുതന്നെ സംഭവിച്ചാലും യുഎസ് വിജയിക്കുമെന്നും ഇറാനെ പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു വെടിനിർത്തൽ കരാറിനുള്ള സാധ്യതയും ചർച്ചകളിൽ നിലനിൽക്കുന്നുണ്ട്. ​സാമ്പത്തിക ആഘാതം: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇറാൻ, ഇറാഖ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മോശമായതായി ഐഎംഎഫ് റിപ്പോർട്ട് …