പെരിയ, കൂടാനത്തെ പുതിയ പുരയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, കൂടാനത്തെ പുതിയ പുരയില്‍ കുഞ്ഞിരാമന്‍ (70) അന്തരിച്ചു. ആശാരിപ്പണിക്കാരനായിരുന്നു. ഭാര്യ: ലളിത. മക്കള്‍: ശ്രീജ, ശ്രീന. മരുമക്കള്‍: ഉമേശന്‍ (ചെറുവത്തൂര്‍), സുജിത്ത് (നീലേശ്വരം). സഹോദരങ്ങള്‍: കൃഷ്ണന്‍, രത്‌നാകരന്‍, ദാമോദരന്‍, ശാന്ത, ദേവകി.

ജനവാസ മേഖലയില്‍ ഭീതി പരത്തിയ പുലി ചത്തനിലയില്‍

വയനാട്: പുലിയെ ജനവാസ മേഖലയില്‍ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം പനമരത്ത് നിന്ന് മൂന്നു ആടുകളെ പുലി കൊന്നുതിന്നിരുന്നു. സംഭവം സ്ഥലവാസികളെ ഭീതിയിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കൂട്ടില്‍പ്പെടാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. അതിനിടെ പുലിക്ക് മയക്ക് വെടി വച്ചിരുന്നുവെന്നും പറയുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണ കാരണം അറിയൂ എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

കാസര്‍കോട്: തെരഞ്ഞെടുപ്പു പ്രചരണത്തിനു എത്തിയ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചുവെന്ന പരാതിയില്‍ 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ പരാതി പ്രകാരം സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ചു യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, പടന്നക്കാട് നെഹ്റു കോളേജിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.സന്ദീപ് വാര്യര്‍ (43), വീഡിയോ ഗ്രാഫര്‍ ലുക്മാന്‍ മംഗ്‌ളൂരു, പ്രവര്‍ത്തകരായ …

ഡ്രൈവർമാർക്കു ക്ഷാമം: കെ.എസ്.ആർ.ടി.സി.സർവീസ് മുടക്കം പതിവ്

കാസർകോട്: തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും ജില്ലയിൽ കെ.എസ്. ആർ.ടി.സി. ഉണ്ടാവില്ലേയെന്നു വോട്ടർമാർ ആശങ്കപ്പെടുന്നു.കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം സർവീസുകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണെന്നു യാത്രക്കാർ പറയുന്നു.ഉള്ള ബസ്സുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലാ ഭരണകൂടം ഏറ്റെടുത്താൽ ഏപ്രിൽ 8,9 തീയതികളിൽ പെരുവഴിയിലാകുമെന്ന യാത്രക്കാർ ആശങ്ക പ്രകടിപ്പിക്കുന്നു. കാസർകോട് ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം ഓരോ ദിവസവും 15 മുതൽ 20 സർവീസ് വരെ മുടങ്ങുന്നുണ്ടെന്നു ജീവനക്കാർ സൂചിപ്പിക്കുന്നു. ഇതിലേറെയും കാസർകോട്-മംഗളൂരു, കാസർകോട്-സുള്ള്യ റൂട്ടുകളിൽ ഓടുന്നവയാണ്.ഇത് കെഎസ്ആർടിസി ബസ്സിനെ ആശ്രയിക്കുന്ന യാത്രക്കാരെ …

മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ മുംബൈയില്‍ നിന്ന് ആദ്യ സംഘമെത്തി; രണ്ടാമത്തെ ബസ് നാളെ പുലര്‍ച്ചെ എത്തുമെന്ന് സംഘാംഗങ്ങള്‍

കുമ്പള: മുംബൈയില്‍ നിന്നു കെ എം സി സി പ്രവര്‍ത്തകരുടെ ആദ്യസംഘം ഇന്നു മഞ്ചേശ്വരത്ത് എത്തി. രണ്ടാമത്തെ ബസ് ഇന്നു രാവിലെ മുംബൈയില്‍ നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് കെ എം സി സി പ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈ കെ എം സി സി ഭാരവാഹികളായ ഹനീഫ കുബണൂര്‍, മുസ്തഫ കുമ്പോല്‍, അസ്ലം ഐവ, ഹണ്‍പാഞ്ജ, മോണു പച്ചാണി, അച്ചു മണിയമ്പാറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ നാട്ടിലെത്തിയത്. മഞ്ചേശ്വരത്തെ ലീഗ് നേതാക്കളായ എം എ ഖാലിദ്, അബ്ദുള്ള മാവേലി …

മണല്‍ കടത്ത് വിവരം പൊലീസിനെ അറിയിച്ച യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം; സംഭവം മഞ്ചേശ്വരം മജിര്‍പ്പള്ളയില്‍

കാസര്‍കോട്: മണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജിര്‍പ്പള്ള, കൊട്‌ലമുഗറുവില്‍ യുവാവിനെ മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചതായാണ് പരാതി. ബോര്‍ക്കളയിലെ ഹരിപ്രകാശ് ഡിസൂസ (37)യാണ് അക്രമത്തിനിരയായത്. ഇയാളുടെ പരാതിയില്‍ ബോര്‍ക്കളയിലെ ആരിഫിനെതിരെ മഞ്ചേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.ഞായറാഴ്ച വൈകുന്നേരം അഞ്ചേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബോര്‍ക്കളയിലെ റോണി ഡിസൂസ എന്നയാളുടെ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഹരിപ്രകാശ് ഡിസൂസ. ഈ സമയത്ത് …

ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറിടിച്ച് കായികതാരങ്ങളായ 2 പെണ്‍കുട്ടികള്‍ക്ക് ഗുരുതരം

കൊല്ലം: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറിടിച്ച് കായികതാരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളിക്കീഴ് ഗവ. സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ രാമന്‍കുളങ്ങര സ്വദേശി ധനലക്ഷ്മി(14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഹോക്കി കളിക്കാരാണ്. ലിങ്ക് റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി പെണ്‍കുട്ടികളെ ഇടിക്കുകയായിരുന്നു. കൈവേരി തകര്‍ന്ന് കുട്ടികള്‍ കായലില്‍ വീണു. ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു …

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിംഗ് വാന്‍ ഇടിച്ച് വിമാനത്തിന്റെ എന്‍ജിന് കേടുപാട്

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിംഗ് വാന്‍ ഇടിച്ച് വിമാനത്തിന്റെ എന്‍ജിന് കേടുപാട് സംഭവിച്ചു. ബേ നമ്പര്‍ 51-ല്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് വാന്‍ ഇടിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. അപകടത്തെ തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷമേ വിമാനം ഇനി സര്‍വീസ് നടത്തൂ എന്ന് അധികൃതര്‍ അറിയിച്ചു. സംഭവം …

ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരില്‍ തര്‍ക്കം; യുവാവ് അമ്പയറെ കുത്തിക്കൊന്നു; 2 പേര്‍ക്ക് പരിക്ക്

വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് അമ്പയറെ കുത്തിക്കൊന്നു. കളി നിയന്ത്രിച്ചിരുന്ന മറ്റ് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന പ്രാദേശികമത്സരം നിയന്ത്രിച്ച അമ്പയര്‍ അജിത്ത് ബാബു(23) ആണ് മരിച്ചത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ടീമുകള്‍ തമ്മിലായിരുന്നു മാച്ച് നടന്നത്. മത്സരത്തിനിടെ, ഒരു റണ്ണിനെച്ചൊല്ലി കളിക്കാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. അമ്പയര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, കാണികളിലൊരാളായ കിഷോര്‍(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷവും ഇവര്‍ …

ചികിത്സയിലായിരുന്ന യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് ബന്തടുക്ക സ്വദേശി

കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്ക, പൊതുമരാമത്ത് ബംഗ്ലാവിനു സമീപത്തെ തുടിയില്‍ വിനോദ് (46) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 803 വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.വൃക്ക സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പാണ് വിനോദിനെ പിരയാരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് …

പത്തും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബന്ധുവായ മധ്യവയസ്‌കനെതിരെ പോക്‌സോ പ്രകാരം രണ്ടു കേസുകള്‍

കാസര്‍കോട്: പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ 55 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനു ഇരയായ ആണ്‍കുട്ടികള്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് താമസം. ഇരുവരും അടുത്ത ബന്ധുവായ 55 കാരന്റെ വീട്ടില്‍ എത്തിയപ്പോള്‍ പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയം കാരണം പീഡനവിവരം കുട്ടികള്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസവും പീഡനത്തിനു ശ്രമിച്ചപ്പോള്‍ ചെറുത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു …

യുവാവ് എലിവിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: എലി വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീഞ്ച, ജോഡ്ക്കല്ല് ,നവോദയ നഗറിലെ കൃഷ്ണ- ഗിരിജ ദമ്പതികളുടെ മകന്‍ എന്‍ മോഹന(28) ആണ് മരിച്ചത്. മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 30ന് രാത്രിയിലാണ് മോഹനയെ വിഷം അകത്തു ചെന്ന് അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചൈത്രയാണ് ഭാര്യ. മകന്‍: അന്‍വിത്. സഹോദരങ്ങള്‍: ബേബി, സുമിത്ര. ആത്മഹത്യ: …

ദേശീയപാത:പെരിയ- ചാലിങ്കാൽ ടോൾഗേറ്റ് നിർമ്മാണം അന്തിമഘട്ടത്തിൽ

കാഞ്ഞങ്ങാട് : ദേശീയപാത 66ലെ പെരിയ-ചാലിങ്കാലിൽ ടോൾഗേറ്റ് നിർമ്മാണം പുരോഗമിക്കുന്നു. ഈ വർഷം പകുതിയോടെ നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിവ് ആരംഭിക്കുമെന്നു കരുതുന്നു. കുമ്പള ആരിക്കാടിയിൽ താൽക്കാലികമായി സ്ഥാപിച്ച ടോൾ ഗേറ്റ് പ്രതിഷേധത്തെ തുടർന്ന് നിറുത്തലാക്കിയിരുന്നു. ടോൾ ഗേറ്റുകൾ തമ്മിലുളള ദൂരപരിധി മാനദണ്ഡം പരിഗണിച്ചാണ് പെരിയചാലിങ്കാലിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നത്. ഈ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ചേക്കുമെന്നാണ് ‘സൂചന. അതേസമയം ചാലിങ്കാൽ റീച്ചിൽ വിവിധ ഭാഗങ്ങളിൽ അടിപ്പാതസ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സമരം മൂലം ദേശീയപാത നിർമ്മാണവും മന്ദഗതിയിലാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് (94) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ നിന്നുള്ള മൊഹ്‌സിന കിദ്വായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദീര്‍ഘകാലം എംഎല്‍എയുമായിരുന്നു. ആറ്, ഏഴ്, എട്ട് ലോക്‌സഭകളില്‍ മീററ്റിനെ പ്രതിനിധീകരിച്ചു. 2004 മുതല്‍ 2016 വരെ ഛത്തിസ്ഗഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. യുപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2007ല്‍ …

അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ചു. കേസിലെ ആറാം പ്രതിയായ കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) ഇന്ന് രാവിലെ വീടിനനടുത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. ഇരയുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് വിചാരണക്കോടതി ജാമ്യം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. കേസില്‍ ഒന്‍പത് …

ഹോർമോസ് കടലിടുക്കിലെ കപ്പൽ ഗതാഗതം : യു .എൻ. സൂക്ഷാ കൗൺസിലിൽ ബഹ്റൈൻ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു

ന്യൂയോർക്ക്: ഹൊർ മുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമവുംസുരക്ഷിതവുമാക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ബഹ്റൈൻഅവതരിപ്പിച്ച പ്രമേയത്തെ സഭയിലെ സ്ഥിരാം ഗങ്ങളായ റഷ്യയും ചൈനയും വീറ്റോ ചെയ്തു. പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങൾ വോട്ട് ചെയ്തു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു .ഇതോടെ അന്താരാഷ്ട്രതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ നയതന്ത്രനീക്കം പരാജയപ്പെട്ടു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ 20% വും നടക്കുന്ന ഹോർമോസ് കടലിടുക്കിലെ യുദ്ധസമാന സാഹചര്യങ്ങൾ കണക്കിലെ ടുത്താണ് ബഹ്റൈൻ പ്രമേയം അവതരിപ്പിച്ചത്. …

ഇറാനെതിരെയുള്ള സൈനിക നടപടി രണ്ടാഴ്ചത്തേക്ക് വീണ്ടുംനീട്ടുന്നു: ട്രമ്പ്

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള സമയപരിധി രണ്ട് ആഴ്ച കൂടി നീട്ടി വച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വെളിപ്പെടുത്തി. പാകിസ്ഥാൻ മുന്നോട്ടുവച്ച നിർദ്ദേശത്തെത്തുടർന്നാണിതെന്നു ട്രംപ് പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.ഇറാനിൽ വെടിനിർത്തൽ രണ്ട് ആഴ്ചത്തേക്ക് നടപ്പാക്കാൻ സമ്മതിച്ചതായി ട്രംപ് ചൊവ്വാഴ്ച അറിയിച്ചു. ഈ കാലയളവിൽ ഇറാനെതിരായ ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും നിർത്തിവെക്കും. ഇത് ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയായതായും, ഇറാനുമായി …

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലതയ്യാർ : ജില്ലാ കളക്ടർ

കാസർകോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞുവെന്നു ലില്ല കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന്അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് . രാവിലെ 5.30ന് മോക് പോള്‍ ആരംഭിക്കും. പോളിങ് ദിവസം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആണ്. നിലവില്‍ ആറ് വി.എഫ്.സികള്‍ പോസ്റ്റല്‍ വോട്ട് …