അമേരിക്ക – ഇറാൻ വെടി നിറുത്തൽ പ്രഖ്യാപനത്തിനിടയിൽ ഇറാന്റെ എണ്ണ ശുദ്ധീകരണശാല തകർത്തു ; ഇറാൻ കുവൈറ്റിനെയും യുഎഇ യെയും ആക്രമിച്ചു

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിറുത്തൽ പ്രഖ്യാപനം നിലനിൽക്കെ ,ഇറാന്റെ ലാവന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാല തകർത്തു. രാവിലെ 10 മണിയോടെയാണ് പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല .ആരാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല.എന്നാൽ ഇതിനു പ്രതികാരമായി ഇറാൻ കുവൈറ്റിനും യു എ ഇ ക്കും എതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ചത്തെ വെടിനിർത്തലിനു പകരമായി ആഗോള എണ്ണ വിതരണത്തിനുള്ള നിർണായക ജലപാതയായ ഹോർ മുസ് കടലിടുക്ക് താൽക്കാലികമായി വീണ്ടും …

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിലെ അൻസൽ അന്തരിച്ചു

ഉപ്പള: ഇന്നലെ വൈകിട്ട് സോങ്കാലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ഉപ്പള സോങ്കാലിൽ താമസക്കാരനായ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരൻ അൻസൽ ( 37 ) ഇന്നു സന്ധ്യക്ക് അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് താമസസ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച് സോങ്കാലിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അൻസൽ ഓടിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . പാലക്കാട് സ്വദേശിയാണ് അൻസൽ. ഫിറോസ് കുന്നുംപറമ്പിലിന്റെ ഇളയുമ്മയുടെ മകനാണ് …

കേരളം ഇനി ആര് ഭരിക്കും? വിധിയെഴുത്തു നാളെ

തിരുവനന്തപുരം: കേരളം ഇനിആരു ഭരിക്കും?ജനങ്ങൾ നാളെ വിധിയെഴുതുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് (നാളെ) രാവിലെ ആരംഭിക്കും. വോട്ടെടുപ്പിനുള്ള തിരഞ്ഞെടുപ്പ് ഉപകരണങ്ങളും ജീവനക്കാരു ഉച്ചയോടെ ബൂത്തുകളിൽ എത്തിച്ചേർന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാരംഭിക്കും. വൈകിട്ട് അരമണിക്ക് വോട്ടിംഗ് സമയം അവസാനിക്കും. കാസർകോട് ജില്ലയിൽ 1146 ബൂത്തുകളാണ് ഉള്ളതു് തിരഞ്ഞെടുപ്പു ജോലികൾക്കു 4448 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ആവശ്യങ്ങൾക്കു 181 ബസ്സുകളും 170 മിനി ബസ്സുകളും ടെമ്പോ ട്രാവലറുകളും 177 ജീപ്പുകളും 123 മറ്റു വാഹനങ്ങളും …

ചക്ക പറിക്കാൻ പ്ലാവിൽ കയറിയ മധ്യവയസ്ക്കൻ വീണു മരിച്ചു

കാസർകോട്: ചക്ക പറിക്കാൻ പ്ലാവിൽ കയറിയ മധ്യവയസ്കൻ വീണു മരിച്ചു. കയ്യൂർ – ചീമേനി പഞ്ചായത്തിലെ ചെറിയാക്കര കാവുങ്കൽ ബാലചന്ദ്രൻ (64) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും ചക്ക പറിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറി യിൽ.ഭാര്യ: പുഷ്പവല്ലി. മക്കൾ: നിതിൻകുമാർ ( ഗൾഫ് ), മിഥുൻ കുമാർ (കപ്പൽ ). സഹോദരങ്ങൾ ശ്രീധരൻ മാസ്റ്റർ (ചായ്യോത്ത്), നാരായണി, പരേതനായ …

10 വർഷം മുമ്പ് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ സ്കൂൾ ശുചി മുറിയിൽ നിന്നു 204 ലിറ്റർ മദ്യം പിടിച്ചു

പാട്ന:2016 ഏപ്രിൽ അഞ്ചിന് സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ബിഹാറിലെ ബഗുസാരായ് ജില്ലയിലെ സിസ്വയിലെ സ്കൂൾ ശുചിമുറിയിൽ നിന്ന് 204 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തു. സ്കൂളിലെ ഒരു നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ വിട്ട് ലക്കില്ലാതെ വീട്ടിലെത്തിയത് കണ്ട് അമ്പരന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടത്. വീട്ടുകാർ ഉടൻ സ്കൂളുമായി ബന്ധപ്പെട്ടു. ഹെഡ്മാസ്റ്റർ മദ്യപിച്ച കുട്ടിയുടെ സഹപാഠികളോട് വിവരങ്ങൾ അന്വേഷിച്ചു. അവരാണ് സ്കൂൾ കെട്ടിടത്തിന് പിന്നിലെ പഴയ ശുചിമുറിയിൽ മദ്യം സൂക്ഷിച്ചിട്ടുള്ള വിവരം …

തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.പത്തനംതിട്ട ഏഴംകുളം അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകളില്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

പാലക്കാട്ടുനിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരിയെ ചിക്കമംഗളൂരുവില്‍ കാണാതായി

പാലക്കാട്: കടമ്പഴിപ്പുറത്ത് നിന്നു കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരിയെ ചിക്കമംഗളൂരുവില്‍ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് കാണാതായതെന്ന് പറയുന്നു. പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് നന്ദന വിനോദയാത്രയ്ക്ക് പോയത്. കുന്നിന്‍ മുകളില്‍ എത്തിയപ്പോഴാണ് നന്ദന കൂടെയില്ലെന്ന വിവരം ഒപ്പമുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചിക്കമംഗളൂരു റൂറല്‍ പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ വനമേഖലയില്‍ തിരച്ചില്‍ നടത്തി വരികയാണ്. മലനിരകളിലെ കനത്ത മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് …

മലയാളികള്‍ക്ക് റെയില്‍വേയുടെ വിഷു കൈനീട്ടം; ആറ് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; കാസര്‍കോട് അടക്കം സ്‌റ്റോപ്പുകള്‍

ചെന്നൈ: മലയാളികള്‍ക്ക് റെയില്‍വേയുടെ വിഷു കൈനീട്ടം. ആറ് സ്പെഷ്യല്‍ ട്രെയിനുകളാണ് വിഷു പ്രമാണിച്ച് റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നിന്ന് ബുധനാഴ്ച മുതല്‍ മംഗളൂരുവിലേയ്ക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇന്നുരാത്രി 11:55 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് നാളെ വൈകിട്ട് നാലുമണിക്ക് മംഗളൂരു ജംഗ്ഷനില്‍ എത്തുന്ന രീതിയിലാണ് 06127 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ ഒന്‍പതിന് മംഗളൂരു ജംഗ്ഷന്‍ – ചെന്നൈ എഗ്മോര്‍ 06128 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ …

കാട്ടിനുള്ളില്‍ യുവാവിനെ ഭാര്യയുടെ കാമുകനും സഹായികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു;കൊലയില്‍ നടുങ്ങി 5 വയസ്സുകാരനായ മകന്‍

തിരുപ്പതി: ഒളിച്ചോടിയ ഭാര്യയെ കണ്ടെത്താനിറങ്ങിയ യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധിയെ(45) ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും തലക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ടാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അഞ്ച് വയസുകാരനായ മകന്‍ സന്ദീപിന്റെ മുന്നിലിട്ടായിരുന്നു കൊലപാതകം നടന്നത്. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഭയന്ന കുട്ടി ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചതിനാലാണ് …

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്ന് ശോഭാ സുരേന്ദ്രന്‍; എതിര്‍ സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കിട്ടും കൊട്ട്

പാലക്കാട്: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കണ്ണാടി പഞ്ചായത്തില്‍ എത്തിയത് ഓട്ടോ സ്റ്റാന്റിലെ കാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാണണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അവിടെ എത്തിയതെന്നും ഒരുമണിക്കൂറോളം തങ്ങള്‍ അവിടെ ചെലവിട്ടുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നാണ് വീടുകള്‍ തോറുമുള്ള സന്ദര്‍ശനം നടത്തിയത്. ഈ സമയമത്രയും തങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കാറില്‍ പിന്തുടര്‍ന്നുവെന്നും അതിനകത്ത് രണ്ട് യുവാക്കളും ഒരു …

വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനിലെ വാമന അന്തരിച്ചു

കാസര്‍കോട്: വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനിലെ അനാദിക്കട ഉടമ ബോര്‍ക്കളയിലെ വാമന (56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി കാരവല്‍ ഏജന്റുകൂടിയായിരുന്നു വാമന. ഭാര്യ: മീനാക്ഷി. മക്കള്‍: പ്രീതിക, കൃതിക. സഹോദരങ്ങള്‍: മഹാബലഷെട്ടിഗാര്‍, വസന്ത ഷെട്ടിഗാര്‍, സരോജിനി, ഗീത.

ഇസ്സത്ത് നഗറില്‍ സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 19കാരന്‍ മരിച്ചു, മുഹമ്മദ് നിഹാലിനെ മരണം തട്ടിയെടുത്തത് പ്ലസ്ടു പരീക്ഷാഫലം വരും മുമ്പെ

കാസര്‍കോട്: സ്‌കൂട്ടറും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സിഎച്ച് മന്‍സിലിലെ അബ്ദുല്‍ റസാഖ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (19) ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ഉളിയത്തടുക്ക, ഇസത്ത് നഗറിലാണ് അപകടം. മുഹമ്മദ് നിഹാല്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഥാറിടിച്ചാണ് അപകടമുണ്ടായത്. ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുകയായിരുന്നു മുഹമ്മദ് നിഹാല്‍. ഇതിനിടയില്‍ വിദ്യാനഗറിലെ …

ചെങ്കള, സന്തോഷ് നഗറില്‍ കമ്പി ദേഹത്തു വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് അണങ്കൂര്‍ , കൊല്ലമ്പാടി സ്വദേശി

കാസര്‍കോട്: എയ്സ് വാഹനത്തില്‍ നിന്നു കമ്പി ഇറക്കുന്നതിനിടയില്‍ ദേഹത്തു വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട്, അണങ്കൂര്‍, കൊല്ലമ്പാടിയില്‍ താമസക്കാരനായ അഷ്റഫ് (56) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെയാണ് സംഭവം. ചെങ്കള, സന്തോഷ് നഗറിലെ നിര്‍മ്മാണ സൈറ്റിലേയ്ക്ക് തന്റെ എയ്‌സ് വണ്ടിയില്‍ കമ്പി ലോഡുമായി എത്തിയതായിരുന്നു അഷ്റഫ്. കമ്പി ഇറക്കുന്നതിനായി വണ്ടിയുടെ സൈഡ് തുറക്കുന്നതിനിടയില്‍ കമ്പിക്കെട്ട് ദേഹത്തേയ്ക്ക് വീഴുകയായിരുന്നുവെന്നു പറയുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.ചെമ്മനാട്ടെ പരേതരായ മുഹമ്മദ് കുഞ്ഞി …

മഞ്ചേശ്വരത്ത് 33 ബൂത്തുകളില്‍ കള്ളവോട്ടിനു ശ്രമം: കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം: തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട മുസ്ലീം ലീഗും യു ഡി എഫും കള്ളവോട്ടു ചെയ്യാന്‍ വ്യാപകശ്രമം നടത്തുകയാണെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആരോപിച്ചു.വിദേശത്തുള്ള വോട്ടര്‍മാരുടെ സ്ലിപ് ശേഖരിച്ചാണ് കള്ളവോട്ടു ചെയ്യാന്‍ ശ്രമമെന്നും ലീഗിന്റെ ബി എല്‍ ഒ മാര്‍ വഴിയാണ് ഇത്തരത്തില്‍ സ്ലിപ്പുകള്‍ ശേഖരിച്ചതെന്നും അറിയിപ്പില്‍ പറഞ്ഞു. മണ്ഡലത്തില്‍ ലീഗിനു സ്വാധീനമുള്ള 33 ബൂത്തുകളിലാണ് കള്ളവോട്ട് ശ്രമം നടക്കുന്നതെന്നു അറിയിപ്പില്‍ ആരോപിച്ചു. ഇതിനുവേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളെക്കൊണ്ടാണ് …

ബിജെപി പ്രവര്‍ത്തകര്‍ വൃദ്ധയ്ക്ക് പണം കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു; അന്വേഷണത്തിന് ഫ്‌ളയിങ് സ്‌ക്വാഡും

പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് ആരോപണം. മണ്ഡലത്തിലെ വൃദ്ധ വോട്ടര്‍ക്ക് പണം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പിന്നാലെ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും പാലക്കാട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാള്‍ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് …

ചന്തേര പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പി ദിവ്യശ്രീ കൊലക്കേസ്: ഭര്‍ത്താവ് കുറ്റക്കാരന്‍; ശിക്ഷാ വിധി വെള്ളിയാഴ്ച

കണ്ണൂര്‍: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂരിലെ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കൊഴുമ്മല്‍, കോട്ടൂര്‍, പെരളത്തെ കെ രാജേഷിനെയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.2024 നവംബര്‍ 21ന് വൈകിട്ട് 5.30ന് ആണ് ദിവ്യശ്രീ കൊല്ലപ്പെട്ടത്. മാങ്ങാട്ട് പറമ്പ് കെ എ പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ദിവ്യശ്രീ ചന്തേര പൊലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക ചുമതല …

ഡിസ്‌പ്ലേ പോയ ഫോണിന് പകരം ആരാധകന് പുതിയ ഫോണ്‍ സമ്മാനിച്ച് സഞ്ജു സാംസണ്‍

പാലക്കാട്: ഐ.പി.എല്‍ മത്സരത്തിനിടെ നാട്ടിലെത്തിയ സഞ്ജു സാംസണ്‍ ആരാധകന് ഫോണ്‍ സമ്മാനിച്ചു. കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നു കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ പാലക്കാട്ടുവച്ചാണ് സംഭവം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ആരാധകനായ ശബരീഷും കൂട്ടുകാരും മഞ്ഞ ജഴ്‌സിയും ധരിച്ച് പതിവുപോലെ കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പോഴാണ് അപ്രതീക്ഷിതമായി സഞ്ജുവിനെ കാണുന്നത്. പുഞ്ചപ്പാടം സ്‌കൂള്‍ ബസ് സ്റ്റോപ്പിനു സമീപം കറുത്ത റേഞ്ച് റോവര്‍ കാറില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സഞ്ജു സാംസണ്‍. സഞ്ജുവിന്റെ ആരാധകനായ ശബരീഷ് ഈ …

പോളിംഗ് സാമഗ്രികള്‍ ബൂത്തുകളിലേക്ക്; കേരളത്തില്‍ നാളെ സമ്മതിദാനം, എങ്ങും കനത്ത സുരക്ഷ, നിശബ്ദ പ്രചരണത്തില്‍ മുഴുകി മുന്നണികളും സ്ഥാനാര്‍ത്ഥികളും

കാസര്‍കോട്: പോളിംഗ് സാമഗ്രികള്‍ നീങ്ങി തുടങ്ങി; കേരളം നാളെ ബൂത്തിലേയ്ക്ക്.കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കാസര്‍കോട് ഗവ. കോളേജില്‍ തുടരുന്നു. ഉദുമ മണ്ഡലത്തിലേയ്ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ടി ഐ എച്ച് എസ് എസ് നായന്മാര്‍ മൂലയിലും കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും തുടരുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒരുക്കിയിരിക്കുന്ന വെബ്കാസ്റ്റിംഗ് റൂം ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് …