അഴിമതിക്കേസില്‍ പ്രതിയായ വനിതാ അഭിഭാഷകയുടെ ആത്മഹത്യ: ഡിവൈ.എസ്.പി അറസ്റ്റില്‍

ബംഗ്‌ളൂരു: ബോവി ഡെവലെപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രതിയായ വനിതാ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈ.എസ്.പി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി ഡിവൈ.എസ്.പി ബി.എം കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു സ്വദേശിനിയായ ജീവ (32), 2024 നവംബര്‍ 22ന് ആണ് 11 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കിയത്. ഡിവൈ.എസ്.പി കനകലക്ഷ്മി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും മൂന്നാംമുറ പ്രയോഗിച്ചുവെന്നും നഗ്നയാക്കിയെന്നും കാല്‍കോടി രൂപ കൈക്കൂലിയായി …

ഉദിനൂരിലെ പുറവങ്കര നരേന്ദ്രന്‍ നായര്‍ അന്തരിച്ചു

ഉദിനൂര്‍: അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന ഉദിനൂര്‍ കുഞ്ഞിക്കൊവ്വലിലെ പുറവങ്കര നരേന്ദ്രന്‍ നായര്‍ (71) അന്തരിച്ചു. പരേതരായ സി എം കുഞ്ഞിക്കമ്മാരന്‍ നായരുടേയും പുറവങ്കര ശാരദ അമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ ജയശ്രീ(തലശ്ശേരി). സഹോദരങ്ങള്‍: പി രവീന്ദ്രന്‍ നായര്‍(മുന്‍ വിജയ ബാങ്ക് മാനേജര്‍), പി സുരേന്ദ്രന്‍ നായര്‍(ഉദിനൂര്‍), പി ശോഭന (കാഞ്ഞങ്ങാട്), പി ഹരീന്ദ്രന്‍ നായര്‍(പ്ലാച്ചിക്കര), പി ശശീന്ദ്രന്‍ നായര്‍(മുന്‍ ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍), പരേനായ പി രാജേന്ദ്രന്‍ നായര്‍(ഉദിനൂര്‍).

ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. ഏറെ നാളായി കാന്‍സര്‍ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ അദ്ദേഹം മരിച്ചത്. സമഗ്ര സംഭാവനയ്ക്ക് 2021 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ആത്മകഥയായ ‘ദലിതന്‍’ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്.ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ …

പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാല നിറവില്‍ അനന്തപുരി; പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 1.15ന്

തിരുവനന്തപുരം: ആദിപരാശക്തിയായ അമ്മയ്ക്കു മുന്നില്‍ നോവും നിറവുകളും സമര്‍പ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നു. തുടര്‍ന്ന് പണ്ടാര അടുപ്പിലും ഭക്തര്‍ ഒരുക്കിയ അടുപ്പിലും തീ പകര്‍ന്നു. ആധികളെ അഗ്‌നിനാളങ്ങള്‍ക്ക് വിട്ടുകൊടുത്ത്, ഭക്തിയുടെ പൊങ്കാല നിവേദിക്കുന്നതിന് ആയിരങ്ങളാണ് കടുത്ത ചൂടിനെയും അവഗണിച്ച് കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. …

കോളേജിലേക്കാണെന്നു പറഞ്ഞ് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനി, സര്‍ക്കാരി ഉന്നതിയിലെ വെടുക്കാത്ത് ഹൗസില്‍ മനോജിന്റെ മകള്‍ മഞ്ജിമ മനോജി (20)നെയാണ് കാണാതായത്. സഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ബുധനാഴ്ച രാവിലെ കോളേജിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു സഹോദരിയുടെ പരാതിയില്‍ പറഞ്ഞു.

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാലയിടും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്സ് ആണ് പ്രതിഷേധ പൊങ്കാലയിടുക. അതേസമയം പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. അതിനിടെ പൊങ്കാലയ്ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു. ആരോഗ്യമന്ത്രിയുടെ മനസലിയാനുള്ള തങ്ങളുടെ പ്രാര്‍ത്ഥന കൂടിയായിരിക്കും തങ്ങളുടെ പൊങ്കാലയെന്ന് പ്രതിഷേധിക്കുന്ന ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ …

ആദ്യ 50 ദിവസത്തിനുള്ളില്‍ 32,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഐസിഇ

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി :പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് ഒരു ദിവസത്തിന് ശേഷം (ജനുവരി 21) നിയമപരമായ പദവിയില്ലാതെ യുഎസില്‍ താമസിക്കുന്ന 32,000-ത്തിലധികം കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഐസിഇ നടത്തിയ വലിയ അറസ്റ്റുകള്‍, ക്രിമിനല്‍ ഏലിയന്‍ പ്രോഗ്രാമില്‍ നടത്തിയ അറസ്റ്റുകള്‍, 287g എന്ന പങ്കാളിത്ത പരിപാടി എന്നിവയില്‍ പിടിയിലായവര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഒരു മുതിര്‍ന്ന ഐസിഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ട്രംപ് ഭരണകൂടത്തിന്റെ ആദ്യ …

മിഷേല്‍ ബോമാനെ ഫെഡിന്റെ ഉന്നത ബാങ്ക് ഉദ്യോഗസ്ഥയായി ട്രംപ് നിര്‍ദേശിച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി : അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് അംഗം മിഷേല്‍ ബോമാനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. 2010ലെ ഡോഡ്-ഫ്രാങ്ക് ആക്ട് സൃഷ്ടിച്ച ഈ ജോലി വഹിക്കുന്ന മൂന്നാമത്തെ വ്യക്തിയായി ബോമാന്‍ മാറും. ഫെഡ്‌ബോഡിലെ ഭൂരിഭാഗം പ്രധാന ഉദ്യോഗസ്ഥന്മാരെയും മുന്‍ പ്രസിഡന്റ് ബൈഡന്‍ നിയമിച്ചവരാണ്.2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് മിഷേല്‍ ബോമാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയില്‍ നിയമനിര്‍മ്മാണ കാര്യങ്ങളുടെ ഡയറക്ടറായിരുന്നു. വാഷിംഗ്ടണില്‍ ബോമാന്‍ …

തായന്നൂര്‍ സ്വദേശിയായ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

കാസര്‍കോട്: തായന്നൂര്‍ സ്വദേശിയായ കര്‍ഷകനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.തായന്നൂര്‍ ആലത്തടി സ്വദേശി ദാമോദരന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഏറെ വൈകിയിട്ടും കൃഷിസ്ഥലത്തു നിന്നും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തറവാടിനടുത്തുള്ള കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ സരോജിനി.

കുമ്പളയില്‍ ട്രാഫിക് പരിഷ്‌കരണത്തിന് പഞ്ചായത്ത് പദ്ധതി: തടസ്സങ്ങള്‍ നീങ്ങി, ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉയരും

കുമ്പള: കുമ്പള ടൗണില്‍ ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ഗ്രാമപഞ്ചായത്ത് ശ്രമമാരംഭിച്ചു.ഒപ്പം വിമര്‍ശകരുടെ വായ അടപ്പിച്ച് ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സും ഉയരും. ഇതിനായുള്ള തടസ്സങ്ങള്‍ നീങ്ങി. തദ്ദേശ വകുപ്പ് മന്ത്രിയുടെ ഡേറ്റ് കിട്ടിയാലുടന്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തറക്കല്ലിടും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുക. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.ട്രാഫിക് പരിഷ്‌കരണത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഗ്രാമപഞ്ചായത്ത് അടുത്തമാസം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ ബദിയടുക്ക റോഡില്‍ ഇരുവശത്തുമായി യാത്രക്കാരെ ഇറക്കാനും കയറ്റാനും നിര്‍ത്തിയിടും. ബസുകള്‍ക്കൊന്നും …

കദീജുമ്മയ്ക്ക് തുണയായി കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോ; പാതിവഴിയിലായ വീടിന് മുകളിലെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ചു, ഇനി ഗ്രാമപഞ്ചായത്ത് കൂടി കനിഞ്ഞാല്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവും

കുമ്പള: കുമ്പള ബദ്രിയാ നഗറിലെ വിധവയായ ഖദീജുമ്മയ്ക്ക് ഒടുവില്‍ കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ തുണയായി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ വൈദ്യുതി ലൈന്‍ ഉള്ളതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഖദീജുമ്മയുടെ വീട് പണി പാതിവഴിയില്‍ നിലക്കുകയായിരുന്നു. കാരവല്‍ ചിത്രം സഹിതം ഇതു വാര്‍ത്തയാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെ ഖദീജുമ്മയ്ക്ക് വൈദ്യുതി പോസ്റ്റ് മാറ്റി നല്‍കാന്‍ കെഎസ്ഇബി എഞ്ചിനീയര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ചടുത്ത 15,000 രൂപ ചെലവഴിച്ചാണ് വൈദ്യുതി ലൈന്‍ ഇപ്പോള്‍ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.2019-20 വാര്‍ഷിക …

കുമ്പള, നായ്ക്കാപ്പില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് മുളിയടുക്കയിലെ യുവാവ് മരിച്ചു

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡിലെ നായ്ക്കാപ്പില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുമ്പള, മുളിയടുക്കയിലെ രാജുവിന്റെ മകന്‍ പ്രമോദ് (35)ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിലാണ് പ്രമോദിനു പരിക്കേറ്റത്. സുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. മുന്‍ ഭാഗത്തു നിന്നും വന്ന കാര്‍ യുടേണ്‍ എടുക്കുന്നതിനിടയിലാണ് പ്രമോദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.മാതാവ്: ജാനകി. ഭാര്യ: സവിത. മക്കള്‍: വൈഷ്ണവി, അര്‍ജ്ജുന്‍. സഹോദരങ്ങള്‍: പ്രമീള, …

മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് മാറി നല്‍കി; എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍

പയ്യന്നൂര്‍: മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് മാറിനല്‍കിയതിനെത്തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്നിന് പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ സ്റ്റോറുകാര്‍ നല്‍കിയതെന്നാണ് പരാതി.ഡോക്ടര്‍ കുറിച്ചത് പനിക്കുള്ള സിറപ്പായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഷോപ്പില്‍നിന്ന് നല്‍കിയത് പനിക്കുള്ള ഡ്രോപ്‌സായിരുന്നു. മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കള്‍ സിറപ്പ് നല്‍കാന്‍ നിര്‍ദ്ദേശിച്ച അതേ അളവില്‍ ഡ്രോപ്‌സ് നല്‍കുകയും ചെയ്തു. മരുന്ന് നല്‍കി അല്‍പം …

ജ്യോത്സ്യനും പണി കിട്ടി; മൈമൂനയും ശ്രീജേഷും അറസ്റ്റില്‍, ഹണിട്രാപ്പില്‍ കുടുക്കി തട്ടിയത് ലക്ഷങ്ങള്‍

പാലക്കാട്: ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. പാലക്കാട് കൊല്ലങ്കോട്ടെ ജ്യോത്സ്യനാണ് തട്ടിപ്പിനു ഇരയായത്. സംഭവത്തില്‍ മലപ്പുറം, മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമൂന (44), കുറ്റിപ്പള്ളം പാറക്കാല്‍ എസ് ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞമ്പാറ പൊലീസ് അറസ്റ്റു ചെയ്തു. കൊഴിഞ്ഞമ്പാറ, കല്ലാണ്ടിച്ചള്ളയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇരുവരും ചേര്‍ന്ന് ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കിയത്. മാനഹാനി ഭയന്ന് ജ്യോത്സ്യന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത് പതിവായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

നടി ചിപ്പിയില്ലാതെ അനന്തപുരിക്ക് എന്തു പൊങ്കാല; പതിവ് തെറ്റിക്കാതെ നടിയെത്തി

തിരുവനന്തപുരം: നടി ചിപ്പി പൊങ്കാലയിടാന്‍ എത്തുമോയെന്നു ചോദിക്കാത്ത മാധ്യമപ്രവര്‍ത്തകരും ആറ്റുകാല്‍ പരിസരവാസികളുമില്ല. പതിവ് തെറ്റിക്കാതെ ചിപ്പി ബുധനാഴ്ച തന്നെ കരമനയിലെ വീട്ടിലെത്തിയിരുന്നു. വര്‍ഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം.മോഹന്‍ലാല്‍ നായകനായി ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രജപുത്ര രഞ്ജിത്ത് നിര്‍മിക്കുന്ന തുടരും റിലീസിന് ഒരുങ്ങുന്ന വേളയിലാണ് പൊങ്കാലയെത്തിയത്. കഴിഞ്ഞ 20 ലധികം വര്‍ഷമായി തുടര്‍ച്ചായി പൊങ്കാലയ്‌ക്കെത്തുന്നുണ്ട് നടി. മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അനുഗ്രഹമായാണു കാണുന്നതെന്ന് നടി പറഞ്ഞു. ‘സീരിയല്‍ ഷൂട്ടിങ് തിരക്കൊക്കെ ഉണ്ടെങ്കിലും പൊങ്കാല ദിവസമെത്തിയാല്‍ ഇങ്ങോട്ടു …

ഗതാഗത നിയമലംഘനം: ബംഗ്‌ളൂരു പൊലീസ് 815 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി

ബംഗ്‌ളൂരു: ഗതാഗത നിയമം ലംഘിച്ചതിനു 815 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് ബംഗ്‌ളൂരു ട്രാഫിക് പൊലീസ് റദ്ദാക്കി. ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതെന്നു പൊലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.റദ്ദാക്കിയ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 745 എണ്ണം മദ്യപിച്ചു വാഹനമോടിച്ചവരുടേതാണ്. അപകടമുണ്ടാക്കിയതിന് 54 ലൈസന്‍സുകളും വാഹനാപകടമുണ്ടാക്കിയ ശേഷം വാഹനം നിറുത്താതെ ഓടിച്ചു പോയ 10 പേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തിരക്കേറിയ റോഡുകളില്‍ ഡ്രൈവിംഗിനിടയില്‍ ബൈക്ക് അഭ്യാസം നടത്തിയ പത്തുപേരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദ് ചെയ്തു.

മാങ്ങാജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച അംഗന്‍വാടി ഹെല്‍പ്പര്‍ മരിച്ചു

കാസര്‍കോട്: മാങ്ങാ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അംഗന്‍വാടി ഹെല്‍പര്‍ മരിച്ചു. ബദിയഡുക്ക, പെര്‍ഡാല, ബാലടുക്ക ഹൗസിലെ എ. അരുണ്‍ കുമാറിന്റെ ഭാര്യ ബി ലീലാവതി (52)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു മണിയോടെയാണ് ലീലാവതി വിഷം കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ മരണം സംഭവിച്ചു. …

ഉപ്പള സ്വദേശി അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള, സോങ്കാലിലെ അല്‍ത്താഫി(52)നെ തട്ടിക്കൊണ്ടു പോയി അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി അറസ്റ്റില്‍. കുബണൂരിലെ റിയാസ് എന്ന പടപ്പ് റിയാസി(32)നെയാണ് കുമ്പള എസ്.ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. 2019 ജൂണ്‍ 23ന് ആണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയത്.കൊല്ലപ്പെട്ട അല്‍ത്താഫിന്റെ ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള മകള്‍ ആമിനത്ത് സറീനയുടെ ഭര്‍ത്താവും സോങ്കാല്‍ സ്വദേശിയുമായ ഷബീര്‍ മൊയ്തീന്‍, ഇയാളുടെ സുഹൃത്തുക്കളായ ലത്തീഫ്, റിയാസ് തുടങ്ങി അഞ്ചുപേരാണ് കേസിലെ പ്രതികള്‍. നേരത്തെ പൊലീസില്‍ …