കാസര്‍കോട്: തായന്നൂര്‍ സ്വദേശിയായ കര്‍ഷകനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
തായന്നൂര്‍ ആലത്തടി സ്വദേശി ദാമോദരന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഏറെ വൈകിയിട്ടും കൃഷിസ്ഥലത്തു നിന്നും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തറവാടിനടുത്തുള്ള കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ സരോജിനി.
