ബംഗ്‌ളൂരു: ബോവി ഡെവലെപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രതിയായ വനിതാ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഡിവൈ.എസ്.പി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി ഡിവൈ.എസ്.പി ബി.എം കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു സ്വദേശിനിയായ ജീവ (32), 2024 നവംബര്‍ 22ന് ആണ് 11 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കിയത്. ഡിവൈ.എസ്.പി കനകലക്ഷ്മി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും മൂന്നാംമുറ പ്രയോഗിച്ചുവെന്നും നഗ്നയാക്കിയെന്നും കാല്‍കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും ഒരു സിബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് കനക ലക്ഷ്മിയെ അറസ്റ്റു ചെയ്തത്.
